വളര്‍ത്തുപൂച്ചയെ വരിഞ്ഞുമുറുക്കി കൂറ്റന്‍ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത് - വീഡിയോ 

തായ്‌ലന്‍ഡില്‍ ദേഹത്ത് വരിഞ്ഞുമുറുക്കിയ കൂറ്റന്‍ പെരുമ്പാമ്പില്‍ നിന്ന് വളര്‍ത്തു പൂച്ചയെ രക്ഷിച്ചു
വളര്‍ത്തുപൂച്ചയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കിയ നിലയില്‍
വളര്‍ത്തുപൂച്ചയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കിയ നിലയില്‍

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ദേഹത്ത് വരിഞ്ഞുമുറുക്കിയ കൂറ്റന്‍ പെരുമ്പാമ്പില്‍ നിന്ന് വളര്‍ത്തു പൂച്ചയെ രക്ഷിച്ചു. പൂച്ചയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ ജോലിക്കാരാണ് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തായ്ലന്‍ഡിലെ സാമത് പ്രകാനിലാണ് സംഭവം നടന്നത്. കെട്ടിടം പണി നടക്കുന്നതിന്റെ പിന്നിലുള്ള  ഒഴിഞ്ഞ സ്ഥലത്തുനിന്ന് പൂച്ചയുടെ കരച്ചില്‍ കേട്ടാണ് ജോലിക്കാരന്‍ അവിടേക്കോടിയെത്തിയത്. വന്നപ്പോള്‍ കണ്ടത് കൂറ്റന്‍ പെരുമ്പാമ്പ് വളര്‍ത്തുപൂച്ചയായ പോര്‍ഷെയെ വരിഞ്ഞു മുറുക്കുന്നതാണ്. കെട്ടിടം പണിക്കാരുടെ താമസസ്ഥലത്തെ വളര്‍ത്തു പൂച്ചയാണ് 4 വയസ്സുകാരനായ പോര്‍ഷെ. പൂച്ചയെ കണ്ട ഉടന്‍തന്നെ ഇയാള്‍ മറ്റു തൊഴിലാളികളെ സഹായത്തിനായി വിളിച്ചു.

ഉടന്‍തന്നെ ഇവരിലൊരാള്‍ കമ്പുകൊണ്ട് പെരുമ്പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ചു. ഇതോടെ പാമ്പ് പൂച്ചയുടെ ശരീരത്തിലെ പിടി അയച്ചു. ഇതോടെ ശ്വാസം കിട്ടാതെ കിടന്ന പൂച്ചയെ ഇവര്‍ നീക്കിയിട്ട് സിപിആര്‍ നല്‍കി. പൂച്ചയുടെ ശരീരത്തില്‍ അമര്‍ത്തി തടവുകയും പുറത്ത് തട്ടുകയും ചെയ്തതോടെ പൂച്ച എഴുന്നേറ്റു. 

പാമ്പിന്റെ പിടിയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ പോര്‍ഷെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണ്ടുനിന്നവര്‍ കരുതിയത്. പെട്ടെന്നുതന്നെ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞതു കൊണ്ടാണ് പോര്‍ഷെയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. ഒപ്പമുള്ള പൂച്ചയ്‌ക്കൊപ്പം കളിക്കുന്ന ദൃശ്യവും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. പിടികൂടിയ പാമ്പിനെ പിന്നീട് വനപാലകര്‍ക്ക് കൈമാറി.സമീപത്തുണ്ടായിരുന്ന ഖുന്‍ ശ്രിശാവത് ആണ് ഈ ദൃശ്യം പകര്‍ത്തിയതും പൂച്ചയ്ക്ക് സിപിആര്‍ നല്‍കി അതിന്റെ ജീവന്‍ രക്ഷിച്ചതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com