വ്യത്യസ്ത കമ്പനികളുടെ കോവിഡ് വാക്സിൻ സ്വീകരിക്കാം, അനുമതി നൽകി സൗദി

ഒന്നും രണ്ടും വാക്സിൻ വ്യത്യസ്ത കമ്പനികളിൽ നിന്നു സ്വീകരിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമായ രോഗപ്രതിരോധം നേടുന്നതിന് തടസമല്ലെന്നാണ് പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്; ഒരേ കമ്പനികളുടെ തന്നെ കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് നിർബന്ധമില്ലെന്ന് സൗദി ആരോ​ഗ്യ മന്ത്രാലയം. വ്യത്യസ്ത കമ്പനികളുടെ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് രാജ്യത്ത് അം​ഗീകാരം നൽകി. രാജ്യാന്തര-ദേശീയ ശാസ്ത്രീയ സമിതിയുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി. 

ഒന്നും രണ്ടും വാക്സിൻ വ്യത്യസ്ത കമ്പനികളിൽ നിന്നു സ്വീകരിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമായ രോഗപ്രതിരോധം നേടുന്നതിന് തടസമല്ലെന്നാണ് പഠനം. വൈറസിന്റെ വകഭേദങ്ങളിൽ നിന്ന് കൂടുതൽ ശക്തവും ദീർഘവുമായ രോഗപ്രതിരോധത്തിന് ഇത് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. കൂടുതൽ രാജ്യങ്ങളിലും ഒരു കമ്പനിയുടെ തന്നെ വാക്സിൻ സ്വീകരിക്കാനാണ് അനുമതിയുള്ളത്. 

50 വയസിനു മുകളിലുള്ളവർക്ക് ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം പിന്നിട്ടുണ്ടെങ്കിൽ വ്യാഴാഴ്ച മുതൽ രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രായമായവരിൽ 70 ശതമാനവും ഇതുവരെ വാക്സിനേഷൻ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 587 പ്രതിരോധ കുത്തിവെയ്പ് കേന്ദ്രങ്ങളാണു പ്രവർത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com