തീവ്രവാദത്തിന് സഹായം; പാകിസ്ഥാൻ എഫ്എടിഎഫ് ഗ്രേ പട്ടികയിൽ തന്നെ

തീവ്രവാദത്തിന് സഹായം; പാകിസ്ഥാൻ എഫ്എടിഎഫ് ഗ്രേ പട്ടികയിൽ തന്നെ
ഇമ്രാന്‍ ഖാന്‍/ഫയല്‍
ഇമ്രാന്‍ ഖാന്‍/ഫയല്‍

പാരിസ്: തീവ്രാദത്തിന് സഹായങ്ങൾ ലഭിക്കുന്നത് തടയാനുള്ള ശ്രമം വിജയിക്കാത്ത സാഹചര്യത്തിൽ പാകിസ്ഥാൻ ഫിനാഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ തന്നെ തുടരും. തീവ്രവാദത്തിന് ലഭിക്കുന്ന സഹായങ്ങൾ തടയാനുള്ള പാകിസ്ഥാന്റെ പ്രവർത്തനങ്ങൾ വിജയം കണ്ടില്ല എന്ന് വിലയിരുത്തിയാണ് പട്ടികയിൽ തന്നെ നിർത്തിയത്. 

അഞ്ച് ദിവസം നീണ്ടു നിന്ന എഫ്എടിഎഫ് പ്ലീനറി സെഷന് ശേഷമാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. പാരിസ് ആസ്ഥാനമായുള്ള എഫ്എടിഎഫ്  2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ചേർത്തത്. തീവ്രവാദത്തിന് സഹായങ്ങൾ ലഭിക്കുന്ന, എന്നും നിരീക്ഷണത്തിന് വിധേയമായ രാജ്യങ്ങളുടെ പട്ടികയാണ്  ഗ്രേ ലിസ്റ്റ്.

സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ എഫ്എടിഎഫിൻറെ പുതിയ പ്രഖ്യാപന പ്രകാരം പാകിസ്ഥാനിൽ തന്നെ കഴിയുന്ന ഐക്യരാഷ്ട്ര സഭ ഭീകരർ എന്ന് പ്രഖ്യാപിച്ചവർക്കെതിരായ നടപടികളിൽ പാകിസ്ഥാന് വീഴ്ച പറ്റിയെന്നാണ് ആരോപിക്കുന്നത്. ഹാഫിസ് സയ്യിദ്, മസൂദ് അസർ പോലുള്ള ഭീകരന്മാർ ഇപ്പോഴും പാകിസ്ഥാനിൽ തന്നെയാണ് കഴിയുന്നത്.

ഈ ലിസ്റ്റിൽ നിന്നു പുറത്തുകടക്കാൻ  ഫിനാഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് നിർദേശിച്ച 27 ൽ 26 കാര്യങ്ങളും പാകിസ്ഥാൻ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നാണ് കണ്ടെത്തിയത്. അത് പരിഹരിക്കേണ്ടതുണ്ട്, ഇത് പരിഹരിക്കുന്ന മുറയ്ക്ക് എഫ്എടിഎഫ് പാകിസ്ഥാനുമായി കൂടുതൽ ചർച്ച നടത്തും- എഫ്എടിഎഫ് അധ്യക്ഷൻ മാർക്കസ് പ്ലിയർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com