വൈറ്റ് ​​ഹൗസ് മിലിറ്ററി തലപ്പത്തേക്ക് മലയാളിയായ മജു വർഗീസ്; ബൈഡന്റെ സുരക്ഷ ചുമതലയും  

അഭിഭാഷകനായ മജുവിൻറെ മാതാപിതാക്കൾ തിരുവല്ല സ്വദേശികളാണ്
മജു വർ​ഗീസ് ഭാര്യ ജൂലിക്കൊപ്പം/ ഫയൽ ചിത്രം
മജു വർ​ഗീസ് ഭാര്യ ജൂലിക്കൊപ്പം/ ഫയൽ ചിത്രം

വാഷിം​ഗ്ടൺ: മലയാളിയായ മജു വർഗീസ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഡപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് (ഡബ്ല്യുഎച്ച്എംഒ) ഡയറക്ടറായും നിയമിതനായി. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡൻറിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങൾ എന്നീ ചുമതലകളെല്ലാം മിലിറ്ററി ഓഫീസിന്റെ കീഴിൽ വരും.

അഭിഭാഷകനായ മജുവിന്റെ മാതാപിതാക്കൾ തിരുവല്ല സ്വദേശികളാണ്. നേരത്തെ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ സിഇഒ ആയിരുന്നു മജു. ബൈഡന്റെയും കമല ഹാരിസിന്റെയും സ്ഥാനാരോഹണ ചടങ്ങിൻറെ നടത്തിപ്പു സമിതിയിലും അംഗമായിരുന്നു. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ മജു ആറ് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ലെ ഒബാമയുടെ ഇന്ത്യ സന്ദർശനത്തിൻറെ ചുമതലയും  മജുവിനായിരുന്നു. 

അമേരിക്കക്കാരി ജൂലി വർഗീസാണ് ഭാര്യ. 14 വയസ്സുള്ള ഇവാൻ ഇവരുടെ ഏകമകനാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com