വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഇക്വിറ്റോറിയൽ ഗിനിയയിൽ സൈനിക ക്യാമ്പിൽ സ്ഫോടനം; ഇരുപതോളം പേർ മരിച്ചു, അഞ്ഞൂറിലേറെ പേർക്ക് പരിക്ക് 

അശ്രദ്ധമായി സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് അടക്കമുള്ള സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം 

മലാബോ: ഇക്വറ്റോറിയൽ ഗിനിയയിലെ സൈനിക ക്യാമ്പിൽ ഉണ്ടായ നാല് സ്ഫോടനങ്ങളിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. ആഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സൈനിക ക്യാമ്പിൽ അശ്രദ്ധമായി സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് അടക്കമുള്ള സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ടിയോഡോറോ ഒബിയാങ് ങൂമ പ്രസ്താവനയിൽ പറഞ്ഞു. 

ബാട്ട മേഖലയിൽ പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സ്‌ഫോടനത്തിൽ മേഖലയിലെ ഒട്ടുമിക്ക വീടുകളും കെട്ടിടങ്ങളും തകർന്നെന്നാണ് റിപ്പോർട്ടുകൾ. ദേശീയ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 20 മരണങ്ങളാണ് ഉണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com