ഭീമന്‍ കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് കുറുകേനിന്നു; സൂയസ് കനാലില്‍ വന്‍ 'ട്രാഫിക് ബ്ലോക്'

പ്രശസ്ത സമുദ്രപാതയായ സൂയസ് കനാലില്‍ വന്‍ ട്രാഫിക് ബ്ലോക്!
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


പ്രശസ്ത സമുദ്രപാതയായ സൂയസ് കനാലില്‍ വന്‍ ട്രാഫിക് ബ്ലോക്! വമ്പന്‍ കണ്ടെയ്‌നര്‍ കപ്പല്‍ നിയന്ത്രണം വിട്ട് ജലപാതയില്‍ കുറുകെ നിന്നതോടെയാണ് കടലില്‍ ട്രാഫിക് ബ്ലോക് രൂപപ്പെട്ടത്. 1312 അടി നീളവും  59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ നിരവധി ടഗ് ബോട്ടുകള്‍ കൊണ്ട് വലിച്ചുനീക്കാന്‍ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ദിവസങ്ങളെടുത്തു മാത്രമേ കപ്പലിനെ മാറ്റാന്‍ സാധിക്കുള്ളു എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

കപ്പല്‍ച്ചാലില്‍ ഡസന്‍ കണക്കിന് കപ്പലുകളാണ് കുടുങ്ങി കിടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂയസ് കനാലിന്റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എവര്‍ ഗ്രീന്‍ എന്ന കപ്പലാണ് ബ്ലോക്കുണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതാണ് കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. 

മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍, ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. 

പെട്ടെന്നുണ്ടായ കാറ്റില്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് എവര്‍ ഗ്രീന്‍ മറൈന്‍ അധികൃതര്‍ പറയുന്നത്. ഒരുവശത്തേക്ക് ചരിഞ്ഞതോടെ കപ്പലിന്റെ ഒരു ഭാഗം കനാലിന്റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തു. 

മുഴുവന്‍ ചരക്കും നീക്കിയാല്‍ മാത്രമേ കപ്പലിനെ നീക്കാന്‍ സാധിക്കുള്ളു. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com