വാഷിങ് മെഷീന്റെ ഡ്രയറിൽ പാമ്പ്, വീട്ടുകാർ ഞെട്ടി 

മെഷീൻ കേടായെന്ന് കരുതി ശരിയാക്കാൻ മെക്കാനിക്കിനെ വിളിച്ചപ്പോൾ കണ്ടെത്തിയത് ചത്ത പാമ്പിനെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ് മെഷീൻ കേടായെന്ന് കരുതി ശരിയാക്കാൻ മെക്കാനിക്കിനെ വിളിച്ചപ്പോൾ കണ്ടെത്തിയത് ചത്ത പാമ്പിനെ. മെഷീന്റെ മോട്ടർ കേടായതാകാം എന്നുകരുതിയാണ് നന്നാക്കാൻ ആളെ വിളിച്ചത്. എന്നാൽ തുറന്നുനോക്കിയപ്പോൾ മോട്ടറിനകത്ത് ചത്ത പാമ്പ് കുടുങ്ങികിടക്കുന്നതാണ് കണ്ടെത്തിയത്. 

ഫ്ളോറിഡ സ്വദേശിയായ അലിസൺ പ്രിങ് എന്നയാളുടെ വീട്ടിലാണ് സംഭവം. മോട്ടർ ശരിയാക്കാൻ മെഷീൻ തുറന്നയുടൻ മെക്കാനിക്ക് നിലത്തുനിന്ന് ചാടിയെണീറ്റ് അകത്ത് പാമ്പുണ്ടെന്ന് പറഞ്ഞു. പിന്നാലെ പാമ്പിനെ പുറത്തെടുത്തെത്തും വാഷീങ് മെഷീൻ പ്രവർത്തിക്കുന്നുണ്ടെന്നും പ്രിങ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com