ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ എന്തോ ഒരു കൂറ്റന്‍ വസ്തു അനങ്ങുന്നു. താഴെയെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ഭീമന് പെരുമ്പിനെ. ഇരവിഴുങ്ങി വിശ്രമത്തിലാണ്. വിഴുങ്ങിയതാവട്ടെ മൂന്നു വളര്‍ത്തുപൂച്ചകളെയും.
തായ്ലന്ഡിലെ സാറാബുരി പ്രവിശ്യയിലാണ് സംഭവം. 36 കാരിയായ കനിത തേപ്തിത് ആണ് മതിലിന്റെയും വീടിന്റെ ഭിത്തിയുടെയും ഇടയിലുള്ള സ്ഥലത്ത് വിശ്രമിക്കുന്ന കൂറ്റന്‍ പാമ്പിനെ കണ്ടത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലുള്ള ജനാലയില്‍ കൂടി നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. പതിനെട്ട് അടിയോളമായിരുന്നു അതിന്റെ നീളം.
അടുത്ത വീടുകളിലെ 3 പൂച്ചകളെയാണ് കൂറ്റന്‍ പാമ്പ് അകത്താക്കിയത്. എന്തായാലും നാട്ടുന് റെസ്ക്യു ടീമിനെ അറിയിച്ചു. ചാക്കിലാക്കിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസസ്ഥലത്ത് തുറന്നുവിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ