ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു
ഫോ‌ട്ടോ: ട്വിറ്റർ
ഫോ‌ട്ടോ: ട്വിറ്റർ

ഗാസ സിറ്റി: ഇസ്രയേൽ നടത്തിയ ബോംബാ​ക്രമണത്തിൽ ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം തകർന്നു. ​ഗാസയിൽ പ്രവർത്തിക്കുന്ന 13 നിലകളുള്ള ​ജല ടവർ ആണ് ഇസ്രയേൽ തകർത്തത്.

ആക്രമണത്തിൽ കെട്ടിടം പൂർണമായും നിലംപൊത്തി. അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകളാണ് ഇതിൽ പ്രവർത്തിക്കുന്നത്. 

ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുൻപ് ഇസ്രയേല്‍ സേനയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. 

ഒരാഴ്ചയായി നടക്കുന്ന പലസ്ഥീന്‍- ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 150 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍‌ട്ടുകൾ. ഇതില്‍ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com