സൗദിയിലേക്ക് മടങ്ങാനാവാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കും, സൽമാൻ രാജാവിന്റെ ഉത്തരവ്

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സൗദിയിലേക്ക് പ്രവേശന വിലക്കുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം സൗദി അറേബ്യയിലേക്ക് മടങ്ങാൻ സാധിക്കാത്ത പ്രവാസികളുടെ റീ എൻട്രി വിസയും ഇഖാമയും സൗജന്യമായി പുതുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സൗദിയിലേക്ക് പ്രവേശന വിലക്കുണ്ട്.

നിലവിൽ സൗദി പ്രവേശന വിലക്ക് കൽപ്പിച്ചിട്ടില്ലാത്ത മറ്റ് രാജ്യങ്ങളിൽ പോയി തങ്ങിയതിന് ശേഷമാണ് ഇന്ത്യക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാനാവുന്നത്. 
സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം വിസിറ്റിങ് വിസയും പുതുക്കി കൊടുക്കും. 

ഈ വരുന്ന ജൂൺ രണ്ട് വരെ കാലാവധിയുള്ള ഇഖാമ, റീഎൻട്രി വിസകളാണ് പുതുക്കുക. സൗദി നാഷണൽ ഇൻഫോർമേഷൻ സെന്ററിന്റെ സഹായത്തോടെ സൗദി പാസ്പോർട്ട് ഡയറക്റേറ്റ് ആണ് നടപടികൾ സ്വീകരിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com