12-15 പ്രായക്കാർക്ക് ഫൈസർ വാക്​സിൻ​: അനുമതി നൽകി യൂറോപ്യൻ യൂണിയൻ 

വാക്സിനെടുക്കുന്നത് കുട്ടികളിൽ പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്ന് യുഎംഎ
ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍
ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍

ലണ്ടൻ: 12മുതൽ 15വയസ്സു വരെ പ്രായക്കാർക്കും ഫൈസർ കോവിഡ്​ വാക്​സിൻ​ കുത്തിവെപ്പിന്​ അനുമതി നൽകിയ യൂറോപ്യൻ യൂണിയൻ. വാക്സിനെടുക്കുന്നത് കുട്ടികളിൽ പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ആശങ്കക്ക്​ വകയില്ലെന്നും യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി (യുഎംഎ) അറിയിച്ചു. 16 വയസ്സു മുതലുള്ളവർക്ക് കുത്തിവെപ്പ് നേരത്തെ​ ബാധകമാക്കിയിരുന്നു. 

മഹാമാരിക്കെതിരായ പോരാട്ടത്തിൽ കുട്ടികൾക്കും വാക്സിൻ നൽകേണ്ടത് അനിവാര്യമാണെന്ന് യുഎംഎ മേധാവി മാർകോ കവലേരി പറഞ്ഞു.  ഈ പ്രായക്കാർക്ക്​ രണ്ടു ഡോസ്​ വാക്​സിനാണ്​ ആവശ്യം. ചുരുങ്ങിയത്​ രണ്ടാഴ്​ച ഇടവേളയിലാണ്​ വാക്സിനെടുക്കേണ്ടത്. ഓരോ രാജ്യത്തിനും ഇനി വിഷയത്തിൽ തീരുമാനമെടുക്കാമെന്നും ഏജൻസി അറിയിച്ചു.

അമേരിക്കയും കനഡയും നേരത്തെ ഫൈസർ വാക്​സിൻ കുട്ടികളിൽ അനുമതി നൽകിയിരുന്നു. വ്യാഴാഴ്ച ജർമനിയും കുട്ടികൾക്ക്​ വാക്​സിൻ നൽകാൻ തീരുമാനമെടുത്തിരുന്നു. ഇറ്റലിയും ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്​.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com