ദുര്‍ഗാ പൂജയ്ക്ക് പിന്നാലെ കലാപം, ബംഗ്ലാദേശില്‍ 29 ഹിന്ദു വീടുകള്‍ കത്തിച്ചു; റിപ്പോര്‍ട്ട്

ദുര്‍ഗാ പൂജയ്ക്ക് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ ബംഗ്ലാദേശില്‍ 29 ഹിന്ദു വീടുകള്‍ അഗ്നിയ്ക്ക് ഇരയാക്കിയതായി റിപ്പോര്‍ട്ടുകള്‍
ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിക്കുന്ന ഹിന്ദു ന്യൂനപക്ഷവിഭാഗം
ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിക്കുന്ന ഹിന്ദു ന്യൂനപക്ഷവിഭാഗം


ധാക്ക: ദുര്‍ഗാ പൂജയ്ക്ക് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ ബംഗ്ലാദേശില്‍ 29 ഹിന്ദു വീടുകള്‍ അഗ്നിയ്ക്ക് ഇരയാക്കിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ദുര്‍ഗാപൂജയ്ക്കിടെ നിരവധി ക്ഷേത്രങ്ങള്‍ അഗ്നിയ്ക്ക് ഇരയാക്കിയിരുന്നു. ഇത് ന്യനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഞായറാഴ്ച രാത്രി ധാക്കയില്‍ നിന്ന് 255 കിലോ മീറ്റര്‍ അകലെ ഗ്രാമത്തിലാണ് സംഭവം. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. പൊലീസ് വീടിന് ഇയാളുടെ വീടിന് സുരക്ഷയേര്‍പ്പെടുത്തിയിരുന്നെങ്കിലും അക്രമി സംഘം വീടിന് തീ കൊളുത്തുകയായിരുന്നു. 29 വീടുകളാണ് അക്രമി സംഘം തകര്‍ത്തത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

വെള്ളിയാഴ്ച ആരംഭിച്ച സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും ദുര്‍ഗ പൂജ പന്തലുകളും, അമ്പലങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദു വിഭാഗക്കാരുടെ കടകളും ആക്രമിക്കപ്പെട്ടു. ചന്ദ്പൂര്‍, ചിറ്റഗോങ്, ഗാസിപ്പൂര്‍, ബന്ദര്‍ബന്‍, മൌലവി ബസാര്‍ എന്നിവിടങ്ങളില്‍ എല്ലാം സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഒരാള്‍ കൊല്ലപ്പെടുകയും, ഒരു സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് പൊലീസ് ഓഫീസര്‍ അടക്കം 17 പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തതായി പൊലീസ് പറയുന്നു.

അതേസമയം ബംഗ്ലാദേശില്‍ ദുര്‍ഗ്ഗ പൂജ വേളയില്‍ നടന്ന ആക്രമണങ്ങളും, അതിനെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷവും ആസൂത്രിതമാണെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ വേണ്ടി കരുതിക്കൂട്ടി സംഘടിപ്പിക്കപ്പെട്ട സംഘര്‍ഷം എന്നാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദ് ഉസൈമാന്‍ ഖാന്‍ ഞായറാഴ്ച അറിയിച്ചത്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 4000 പേര്‍ക്കെതിരെ കേസുകള്‍ എടുത്തതായും ബംഗ്ല അഭ്യന്തരമന്ത്രി അറിയിച്ചു.

കൊമിലയിലെ ദുര്‍ഗ പൂജ പന്തലിന് നേരെ നടന്ന ആക്രമണമാണ് ബംഗ്ലദേശിന്റെ പടിഞ്ഞാറ് ഭാഗങ്ങളില്‍ വലിയ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. കൊമിലയിലെയും, റാമു, നാസിര്‍ നഗര്‍ തുടങ്ങിയ ഇടങ്ങളില്‍ നടന്ന പ്രശ്‌നങ്ങളില്‍ സംഘടിതമായ കുറ്റകൃത്യം നടന്നുവെന്നാണ് ബ്ലംഗ്ലാദേശ് ആഭ്യന്തരമന്ത്രി പറയുന്നത്. കൂടുതല്‍ തെളിവുകള്‍ കിട്ടിയ ശേഷം എല്ലാം ജനങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കും. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷയും നല്‍കും ധാക്ക െ്രെഡബ്യൂണലിനോട് ആഭ്യന്തര മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com