മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ചു; അവയവ മാറ്റത്തിൽ പുതിയ നാഴികക്കല്ലെന്ന് ശാസ്ത്രജ്ഞർ 

ജീൻ എഡിറ്റ് ചെയ്ത വൃക്കയാണ് ശരീരത്തിൽ ചേർത്തുവച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ താത്കാലികമായി ഘടിപ്പിച്ച് പ്രവർത്തനം നിരീക്ഷിച്ച് ശാസ്ത്രജ്ഞർ. സ്വീകർത്താവിന്റെ ശരീരത്തിന് പുറത്ത് ഒരു ജോഡി വലിയ രക്തക്കുഴലുകളിലേക്ക് പന്നിയുടെ വൃക്ക ഘടിപ്പിച്ച് രണ്ട് ദിവസം അത് നിരീക്ഷിച്ചു. വൃക്ക ചെയ്യേണ്ട ദൗത്യം ചെയ്‌തെന്നും ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ ഫിൽറ്റർ ചെയ്യുകയും മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്‌തെന്ന് കണ്ടെത്തി. 

അതേസമയം പന്നികളുടെ കോശങ്ങളിൽ അടങ്ങിയിട്ടുള്ള ഷുഗർ മനുഷ്യ ശരീരത്തിൽ ഒരു അപരിചിത വസ്തുവാണ്. അതുകൊണ്ടുതന്നെ അവയവം മൊത്തമായി ശരീരം നിരസിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഈ ഷൂഗർ ഇല്ലാതാക്കാൻ ജീൻ എഡിറ്റ് ചെയ്ത വൃക്കയാണ് ശരീരത്തിൽ ചേർത്തുവച്ചത്.

ഇതുവഴി മൃഗങ്ങളുടെ അവയങ്ങൾ മനുഷ്യരിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന നൂറ്റാണ്ടുകളായുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ശാസ്ത്ര ലോകം. അവയവദാനത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി രോഗിക്ക് ചേരുന്ന അവയവം കണ്ടെത്താനും അവയുടെ ലഭ്യത ഉറപ്പിക്കാനുമാണ്. ഈ കുറവ് നികത്താനുള്ള പരിശ്രമങ്ങളിലെ ഏറ്റവും പുതിയ ഗവേഷണമാണ് പന്നികളുമായി ബന്ധപ്പെട്ട് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com