ആണ്‍-പെണ്‍കുട്ടികള്‍ പരസ്പരം കാണാതെ നടുവില്‍ കര്‍ട്ടന്‍ ; അഫ്ഗാനിസ്ഥാനില്‍ ക്ലാസ്സുകള്‍ തുടങ്ങി 

പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കണമെന്നും കണ്ണുകളൊഴികെ മുഖം മൂടിയിരിക്കണമെന്നും താലിബാന്‍ നിര്‍ദേശിച്ചിരുന്നു
ആണ്‍-പെണ്‍കുട്ടികള്‍ പരസ്പരം കാണാതെ നടുവില്‍ കര്‍ട്ടന്‍ ; അഫ്ഗാനിസ്ഥാനില്‍ ക്ലാസ്സുകള്‍ തുടങ്ങി 

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ സര്‍വകലാശാലകളില്‍ പഠനം പുനരാരംഭിച്ചു. കടുത്ത നിയന്ത്രണങ്ങളോടെയാണ് അധ്യയനം വീണ്ടും ആരംഭിച്ചത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ചുള്ള ക്ലാസ്സുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. 

ക്ലാസ്മുറികളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തരുത് എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ശനിയാഴ്ച താലിബാന്‍ പുറപ്പെടുവിച്ചിരുന്നു. പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കണമെന്നും കണ്ണുകളൊഴികെ മുഖം മൂടിയിരിക്കണമെന്നും താലിബാന്‍ നിര്‍ദേശിച്ചിരുന്നു.

വ്യത്യസ്ത ക്ലാസ്മുറികള്‍ പ്രായോഗികമല്ലെങ്കില്‍ കര്‍ട്ടന്‍ ഉപയോഗിച്ച് ക്ലാസ്മുറികള്‍ രണ്ടായി തിരിക്കണം, പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപികമാരെ നിയോഗിക്കണം, അധ്യാപികമാര്‍ ലഭ്യമല്ലെങ്കില്‍ മുതിര്‍ന്ന അധ്യാപകരെയും നിയോഗിക്കാം. 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേകം വഴിയിലൂടെയായിരിക്കണം പ്രവേശിക്കേണ്ടത്. ആണ്‍കുട്ടികള്‍ വിദ്യാലയം വിട്ടുപോയതിന് മാത്രമേ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാവൂ, ഓരോ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥിനികളുടെ എണ്ണം അനുസരിച്ച് അധ്യാപികമാരെ നിയമിക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com