ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രക്ഷയില്ല; നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി യുകെ

വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടികയിലാകും ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച് എത്തുന്നവരേയും ഉൾപ്പെടുത്തുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് 2 ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് എത്തുന്നവർക്കും യുകെയിൽ 10 ദിവസം നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി. ഇതിനെതിരെ ഇന്ത്യ ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ടെങ്കിലും നിലപാട് മാറ്റാൻ യുകെ തയ്യാറായിട്ടില്ല. 

വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടികയിലാകും ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച് എത്തുന്നവരേയും ഉൾപ്പെടുത്തുക.  യുകെയുടെ പുതുക്കിയ യാത്രച്ചട്ടം ഒക്ടോബർ നാലിനു പുലർച്ചെ 4 മുതൽ നിലവിൽ വരും. ഇന്ത്യയെ കൂടാതെ യുഎഇ, തുർക്കി, ജോർദാൻ, തായ്‌ലൻഡ്, റഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കി എത്തുന്നവർക്കും ക്വാറന്റീൻ നിർബന്ധമാണ്.

യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ അസ്ട്രാസെനക വാക്സീൻ എടുത്തവർക്കു ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ അസ്ട്രാസെനകയ്ക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് പറയുകയും അതിന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിന് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com