'മുഹമ്മദ് അവസാന പ്രവാചകനല്ല'; മതനിന്ദ, പാകിസ്ഥാനില്‍ വനിതാ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

'മുഹമ്മദ് അവസാന പ്രവാചകനല്ല'; മതനിന്ദ, പാകിസ്ഥാനില്‍ വനിതാ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഹോര്‍: മതനിന്ദ കേസില്‍ പ്രതിയായ വനിതാ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പാകിസ്ഥാനില്‍ വധശിക്ഷ. സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയ സല്‍മ തന്‍വീറിനാണ് ലഹോര്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി ശിക്ഷ വിധിച്ചത്. 

മുഹമ്മദ് നബി ഇസ്ലാമിലെ അവസാന പ്രവാചകനല്ലെന്നു പറഞ്ഞതിനാണ് സല്‍മയ്‌ക്കെതിരെ മതിനിന്ദാ കേസ് രജിസ്റ്റര്‍ ചെയ്തത്. മുഹമ്മദ് അവസാന പ്രവാചകനല്ലെന്നു മാത്രമല്ല, താന്‍ പ്രവാചകയാണെന്നു കൂടി സല്‍മ പറഞ്ഞതായി പ്രദേശത്തെ മത നേതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്, 2013ല്‍ ലഹോര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. 

സല്‍മയ്‌ക്കെതിരായ കുറ്റം തെളിഞ്ഞതായി ശിക്ഷ വിധിച്ചുകൊണ്ട് അഡീഷനല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജി മന്‍സൂര്‍ അഹമ്മദ് പറഞ്ഞു. 

സല്‍മ മാനസിക പ്രശ്‌നങ്ങളുള്ള ആള്‍ ആണെന്നായിരുന്നു കോടതിയില്‍ വാദിച്ചത്. ഇതു കണക്കിലെടുത്തത് കടുത്ത ശിക്ഷ ഒഴിവാക്കണമെന്ന അവരുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. സല്‍മയ്ക്കു മാനസിക പ്രശ്‌നൊന്നും കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com