ജനങ്ങൾ കൂട്ടത്തോടെ പമ്പുകളിൽ; വിതരണം സ്തംഭിച്ചു; ബ്രിട്ടനിൽ ഇന്ധന ക്ഷാമം രൂക്ഷം (വീഡിയോ)

ജനങ്ങൾ കൂട്ടത്തോടെ പമ്പുകളിൽ; വിതരണം സ്തംഭിച്ചു; ബ്രിട്ടനിൽ ഇന്ധന ക്ഷാമം രൂക്ഷം (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ബ്രിട്ടനിൽ ഇന്ധന ക്ഷാമം രൂക്ഷമാകുന്നു. ട്രക്ക് ഡ്രൈവർമാരില്ലാതെ വിതരണം തടസപ്പെട്ടതിനു പിന്നാലെ ജനം ഇന്ധനം ശേഖരിക്കാൻ തിരക്കു കൂട്ടിയതോടെയാണ് യുകെയിലെ പ്രധാന നഗരങ്ങൾ ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങുന്നത്. 

ഏതാനും ദിവസമായി തുടരുന്ന പ്രതിസന്ധി ഇന്നലെ കൂടുതൽ രൂക്ഷമായി. പല പെട്രോൾ സ്റ്റേഷനുകളിലും സ്റ്റോക്കില്ലെന്ന ബോർഡ് ഉയർന്നു. ചില നഗരങ്ങളിൽ 90% പെട്രോൾ സ്റ്റേഷനുകളും കാലിയായതായാണു വിവരം.

പരിഭ്രാന്തരാകേണ്ടെന്ന് സർക്കാരും വിതരണക്കാരും ആവർത്തിക്കുമ്പോഴും പെട്രോൾ സ്റ്റേഷനുകൾക്കു മുന്നിൽ വാഹന നിര നീളുകയാണ്. ബ്രെക്സിറ്റ്, തൊഴിൽ, താമസ നിയമങ്ങൾക്കു പിന്നാലെ യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ട്രക്ക് ഡ്രൈവർമാർ കൂട്ടത്തോടെ മടങ്ങിയതാണ് പുതിയ പ്രതിസന്ധിക്കു കാരണം. 

ട്രക്ക് ഡ്രൈവർമാർക്കായി 5000 താത്കാലിക വിസ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹനങ്ങളോടിക്കാൻ സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യമുയർന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com