15,000ത്തോളം തേനീച്ചകൾ കാറിൽ; കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങിയെത്തുന്നതിനിടയിൽ സംഭവിച്ചത് 

യാവാവ് കാറെടുത്ത് പോകൊൻ ഒരുങ്ങവെ കണ്ണാടിയിലൂടെ നോക്കിയപ്പോഴാണ് തേനീച്ചകളെ കണ്ടത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

ന്യൂ മെക്സിക്കോ: പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങിയ യുവാവിന്റെ കാറിൽ തേനീച്ച കൂടുകൂട്ടി. 15,000ത്തോളം തേനീച്ചകളെയാണ് കാറിന്റെ പിൻവാതിലിനോട് ചേർത്ത് കണ്ടത്. യാവാവ് കാറെടുത്ത് പോകൊൻ ഒരുങ്ങവെ കണ്ണാടിയിലൂടെ നോക്കിയപ്പോഴാണ് തേനീച്ചകളെ കണ്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 

തെക്കൻ മെക്സിക്കോയിലെ ആൽബേർട്ട്സൺ എന്ന ​ഗ്രോസറി ഷോപ്പിന് സമീപമാണ് സംഭവം. പലചരക്ക് കടയിൽ നിന്ന് ബ്രെഡും മറ്റ് സാധനങ്ങളും വാങ്ങി കാറിൽ കയറി മടങ്ങുമ്പോഴാണ് വാഹനത്തിനുള്ളിൽ തേനീച്ചക്കൂട്ടത്തെ കണ്ടത്. അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചതനുസരിച്ച് ബാക്കീപ്പർ എത്തി തേനീച്ചകളെ നീക്കംചെയ്തു. ഇവയെ മറ്റൊരു കൂടിലേക്ക് മാറ്റി പാർപ്പിച്ചു. 

സംഭവത്തിന്റെ ചിത്രങ്ങളിൽ നൂറുകണക്കിന് തേനീച്ചകൾ കാറിനുചുറ്റും പറക്കുന്നത് കാണാം. തേനീച്ചകൾ പെറ്റുപെരുകുന്ന സമയമാണിതെന്നും ഈ സമയത്ത് ഇത്തരം സംഭവങ്ങൾ അപൂർവ്വമല്ലെന്നും വിദ​ഗ്ധർ പ്രതികരിച്ചു, തേനീച്ചകൾ കൂടുമാറുന്ന ഈ സമയത്ത് സഞ്ചാരമാർഗ്ഗത്തിനിടയിൽ കാറിൽ വന്നിരുന്നതാകാമെന്നാണ് നി​ഗമനം. ഇത്തരത്തിൽ മരചില്ലകളിലും മറ്റും ഇവ ചെന്നെത്താറുണ്ട്. കാറിൽ ഇരുന്നത് താത്കാലികമായിട്ടാകാമെന്നും അവയെ ശല്യംചെയ്യാതിരുന്നെങ്കിൽ സ്വയം മറ്റൊരിടം കണ്ടെത്തുമായിരുന്നെന്നുമാണ് പലരുടെയും അഭിപ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com