ചൊവ്വയിൽ പറന്നുപൊങ്ങി നാസയുടെ ഹെലികോപ്റ്റർ; പുതിയ ചരിത്രം കുറിച്ച് ഇൻജെന്യൂയിറ്റി 

മറ്റൊരു ഗ്രഹത്തിൽ മനുഷ്യർ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനമാണ് ഇൻജെന്യൂയിറ്റി
ഇൻജെന്യൂയിറ്റി ചൊവ്വയിൽ പറന്നുപൊങ്ങുന്ന ദൃശ്യം/ ട്വിറ്റർ
ഇൻജെന്യൂയിറ്റി ചൊവ്വയിൽ പറന്നുപൊങ്ങുന്ന ദൃശ്യം/ ട്വിറ്റർ

ചൊവ്വയിലെത്തിയ പെർസിവിയറൻസ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്റ്റർ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ വിജയകരമായി പറന്നുപൊങ്ങി. മറ്റൊരു ഗ്രഹത്തിൽ മനുഷ്യർ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനം എന്ന നേട്ടമാണ് ഇൻജെന്യൂയിറ്റി കൈവരിച്ചിരിക്കുന്നത്. ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു പരീക്ഷണം. 

 നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്ന് മീറ്റർ ഉയരം താണ്ടിയ ഇൻജെന്യൂയിറ്റിയുടെ പറക്കൽ 30 സെക്കൻഡ് നീണ്ടു. 39.1 സെക്കന്റ് നേരം പറന്നശേഷം തിരിച്ചിറങ്ങി ഉപരിതലം തൊട്ടു. പൂർണമായും ഓട്ടോണമസ് ആയാണ് ഹെലിക്കോപ്റ്ററിന്റെ ആദ്യ പറക്കൽ നടത്തിയത്. 

ഭൂമിയിൽ ആദ്യ വിമാനം പറത്തിയ റൈറ്റ് ബ്രദേഴ്‌സിനോടുള്ള ആദരസൂചകമായി ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ ആദ്യമായി പറന്നുയർന്ന സ്ഥലം ഇനി റൈറ്റ് ബ്രദേഴ്‌സ് ഫീൽഡ് എന്ന് അറിയപ്പെടുമെന്ന് നാസ അറിയിച്ചു. 

ഈ മാസം ആദ്യം നടത്താൻ ഉദ്ദേശിച്ചിരുന്ന ഹെലികോപ്റ്റർ പറത്തൽ, സാങ്കേതിക കാരണങ്ങളാൽ നീട്ടിവയ്ക്കുകയായിരുന്നു. ഇന്ന് പറത്താനായി പുറത്തെടുത്ത് ഉപരിതലത്തിൽ സ്ഥാപിച്ചെങ്കിലും പിന്നീട് ചെറിയ പിഴവ് കണ്ടെത്തിയതിനാൽ അതു പരിഹരിക്കുന്നതു വരെ കാത്തിരുന്ന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com