ദാഹിച്ച് അവശനിലയില്‍ രാജവെമ്പാല; കുപ്പിയില്‍ നിന്ന് വെള്ളം നല്‍കുന്ന രക്ഷാപ്രവര്‍ത്തകര്‍ (വീഡിയോ)

ദാഹിച്ചു വലഞ്ഞ പാമ്പിന് പാമ്പുപിടിത്ത വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘമാണ് വെള്ളം നല്‍കിയത്
രാജവെമ്പാലയ്ക്ക് കുപ്പിയില്‍ നിന്ന് വെള്ളം നല്‍കുന്ന രക്ഷാപ്രവര്‍ത്തകര്‍
രാജവെമ്പാലയ്ക്ക് കുപ്പിയില്‍ നിന്ന് വെള്ളം നല്‍കുന്ന രക്ഷാപ്രവര്‍ത്തകര്‍

രാജവെമ്പാലയ്ക്ക് കുപ്പിയില്‍ നിന്നു വെള്ളം നല്‍കുന്ന രക്ഷാപ്രവര്‍ത്തകരുടെ ദൃശ്യം കൗതുകമാകുന്നു. ദാഹിച്ചു വലഞ്ഞ പാമ്പിന് പാമ്പുപിടിത്ത വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘമാണ് വെള്ളം നല്‍കിയത്.  

തായ്ലന്‍ഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. വീടിനുള്ളില്‍ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടാനെത്തിയതായിരുന്നു പാമ്പുപിടിത്ത വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം. വീടിനുള്ളില്‍ നിന്നും പിടികൂടിയ രാജവെമ്പാലയെ ഒരു ബോക്‌സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ബോക്‌സിനുള്ളില്‍ അടച്ച രാജവെമ്പാല കടുത്ത ചൂടേറ്റ് അവശനിലയിലായിരുന്നു. പിടികൂടിയ രാജവെമ്പാലയെ വനത്തിനുള്ളില്‍ തുറന്നുവിടുന്നതിനു മുന്‍പായി അതിന്റെ ശരീരം തണുപ്പിക്കാനും ദാഹമകറ്റാനുമാണ് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല്‍കിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടിന്റെ പിടിയിലാണ് തായ്ലന്‍ഡിലെ മിക്ക പ്രദേശങ്ങളും. ഇതാകാം പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ തണുപ്പു തേടി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാന്‍ കാരണമെന്നാണ് നിഗമനം. ശരീരം തണുപ്പിച്ച ശേഷം രാജവെമ്പാലയെ പിന്നീട് വനത്തിനുള്ളിലേക്ക് തുറന്നുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com