മഞ്ഞുപന്തുകള്‍ പോലെ വിചിത്ര മേഘക്കൂട്ടം, പ്രളയത്തിന് പിന്നാലെ അപൂര്‍വ്വ കാഴ്ച; ഭീതിയോടെ ചൈനക്കാര്‍- വീഡിയോ 

മമാന്റസ് മേഘങ്ങള്‍ എന്നറിയപ്പെടുന്ന മഞ്ഞുമേഘമാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി
ചൈനയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘക്കൂട്ടം
ചൈനയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘക്കൂട്ടം

ചൈനയുടെ ആകാശത്ത് വിചിത്ര മേഘക്കൂട്ടത്തെ കണ്ട് അമ്പരന്ന് നാട്ടുകാര്‍. മഞ്ഞുമേഘമാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.ഹീബെ പ്രവിശ്യയിലെ സിങ്റ്റായ് നഗരത്തിനു മുകളിലാണ് വിചിത്ര മേഘക്കൂട്ടം പ്രത്യക്ഷമായത്. ആകാശത്തു നിന്ന് മഞ്ഞുപന്തുകള്‍ തൂങ്ങിക്കിടക്കുന്നതുപോലെയാണ് ഇവ ദൃശ്യമായത്. ഗോളാകൃതിയില്‍ രൂപപ്പെടുന്ന മേഘക്കൂട്ടങ്ങളാണിത്. കടുത്ത പ്രളയത്തിനു പിന്നാലെ വിചിത്ര മേഘക്കൂട്ടം ദൃശ്യമായത് പ്രദേശവാസികളില്‍ ഭീതിയുണര്‍ത്തി.

മമാന്റസ് മേഘങ്ങള്‍ എന്നറിയപ്പെടുന്ന മഞ്ഞുമേഘമാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഇവ വലിയ ആലിപ്പഴവീഴ്ചയ്ക്കും ഇടിയോടു കൂടിയ കടുത്ത മഴയ്ക്കും കാരണമാകാറുണ്ട്. കനത്ത പേമാരിക്കും കൊടുങ്കാറ്റിനും മുന്നോടിയായി ഇവ രൂപപ്പെടാറുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com