തുടര്‍ന്നിരുന്നു എങ്കില്‍ തൂക്കിക്കൊല്ലുമായിരുന്നു, അഫ്ഗാന്‍ മറ്റൊരു സിറിയ ആവരുത്; ജനങ്ങളെ അഭിസംബോധന ചെയ്ത് അഷ്‌റഫ് ഗനി 

സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ രാജ്യം വിട്ടത് എന്നും തുടർന്നിരുന്നു എങ്കിൽ തൂക്കി കൊല്ലുമായിരുന്നു എന്നും അഷ്റഫ് ​ഗനി പറഞ്ഞു
അഷ്‌റഫ് ഗനി, എപി ചിത്രം
അഷ്‌റഫ് ഗനി, എപി ചിത്രം


ദുബായ്: രാജ്യം വിട്ടതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് അഫ്ഗാൻ  മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി. അബുദാബിയിൽ നിന്നാണ് അഷ്‌റഫ് ഗനിയുടെ ആദ്യ അഭിസംബോദന. സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ രാജ്യം വിട്ടത് എന്നും തുടർന്നിരുന്നു എങ്കിൽ തൂക്കി കൊല്ലുമായിരുന്നു എന്നും അഷ്റഫ് ​ഗനി പറഞ്ഞു. 

അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ പ്രവേശിച്ചപ്പോൾ താൻ പിന്നീടും അവിടെ തുടർന്നിരുന്നെങ്കിൽ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിക്കേണ്ടി വന്നാനെ. താലിബാന്റെ ലക്ഷ്യം ഞാനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്റെ നേർക്ക് വിമർശനം ഉന്നയിക്കുന്നത്. കാബൂൾ മറ്റൊരു സിറിയയായി മാറരുത്. 

കാബൂളിൽ നിന്ന് പോയത് പണവുമായി എന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.  പണം കടത്തിയെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. നുണപ്രചാരണങ്ങളാണ് നടക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകളാണ് ഇവയെല്ലാം. സ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും അഷ്‌റഫ് ഗനി വ്യക്തമാക്കി

സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കൂടിയലോചനകൾ തുടരുമെന്നും അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോദന ചെയ്തുകൊണ്ട് പറഞ്ഞു. ഇതിനിടെ അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്കയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മാനുഷിക പരിഗണന മുൻനിർത്തിയാണ് അഷ്‌റഫ് ഗനിക്ക് അഭയം നൽകുന്നത് എന്ന് യുഎഇ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com