മിസ് വേൾഡ് മത്സരം മാറ്റിവച്ചു; മിസ് ഇന്ത്യ മാനസയ്ക്ക് അടക്കം കോവിഡ്, ക്വാറന്റീനിൽ 

മത്സരം മൂന്നു മാസത്തേക്കു മാറ്റിവച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്
മാനസ വാരാണസി
മാനസ വാരാണസി

ന്നു നടക്കേണ്ട മിസ് വേൾഡ് ഫിനാലെ മാറ്റിവച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെ മത്സരാർഥികൾ കോവിഡ് പോസിറ്റീവായതിനെത്തുടർന്നാണ് മത്സരം മാറ്റിവച്ചത്. മത്സരം മൂന്നു മാസത്തേക്കു മാറ്റിവച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 

സ്റ്റേജിലും ഡ്രസ്സിങ് റൂമുകളിലും അടക്കം മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്ത അടിസ്ഥാനത്തിൽ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് മിസ് വേൾഡ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചെന്നും ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും ഇവരെ നാട്ടിലേക്കു തിരിച്ചയക്കുകയെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. മത്സരാർത്ഥികളെ തിരിച്ചെത്തിച്ച് ഫിനാലെ കൊണ്ടാടാൻ പ്രതീക്ഷിക്കുന്നെന്ന് സിഇഒ ജൂലിയ മോർലി പറഞ്ഞു. 

തെലങ്കാന സ്വദേശിനിയായ മാനസ വാരാണസി ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയാണ് മിസ് വേൾഡിൽ മാറ്റുരയ്ക്കാൻ യോ​ഗ്യത നേടിയത്. ഇന്ത്യയുടെ ഹാർനസ് സന്ധു ഈ വർഷത്തെ മിസ് യൂണിവേഴ്സ് പട്ടം ചൂടിയതോടെ എല്ലാ കണ്ണുകളും മാനസയിലാണ്. 1994ലെയും 2000ത്തിലെയും ചരിത്രം ആവർത്തിച്ച് ഇക്കുറിയും മിസ് യൂണിവേഴ്സും മിസ് വേൾഡും ഇന്ത്യൻ സുന്ദരിമാർ നേടിയെടുക്കുമോ എന്നറിയാനുള്ള ആവേശത്തിലാണ് രാജ്യം. ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്സ്ചേഞ്ചിൽ അനലിസ്റ്റ് ആണ്23 വയസ്സുകാരിയായ മാനസ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com