പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ചിരിച്ച് രസിച്ച് ഒരു മനുഷ്യന്‍; നടുക്കുന്ന വീഡിയോ 

പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ യാതൊരു കുലുക്കവുമില്ലാതെ ചിരിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യന്‍
പാമ്പുകള്‍ക്ക് ഒപ്പം ജേ ബ്ര്യൂവര്‍
പാമ്പുകള്‍ക്ക് ഒപ്പം ജേ ബ്ര്യൂവര്‍

പാമ്പ് എന്ന് കേട്ടാല്‍ തന്നെ പേടിക്കുന്നവരാണ് മിക്ക ആളുകളും.  എന്നാല്‍ ചിലര്‍ക്ക് പാമ്പുകളോട് വലിയ ഇഷ്ടമാണ്. പാമ്പുകളെ കണ്ടാല്‍ അതിന്‌ പിന്നാലെ പോകുന്നത് ഇവര്‍ക്ക് ഹരമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ യാതൊരു കുലുക്കവുമില്ലാതെ ചിരിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യന്‍. ആരെയും അതിശയിപ്പിക്കുന്ന ഈ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടതാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ ഒരു 'റെപ്റ്റൈല്‍ സൂ'വിന്റെ സ്ഥാപകനായ ജേ ബ്ര്യൂവര്‍ എന്നയാളാണ് വീഡിയോയിലുള്ളത്. കണ്ടിരിക്കാന്‍ തന്നെ പേടിയാകുന്നതാണ് വീഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com