പാറയുടെ തുമ്പത്ത് നിന്നൊരു കപ്പിള്‍ ഫോട്ടോ, ഇത് ഫോട്ടോഷോപ്പ് അല്ല; സ്ഥലം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ 

പാറയുടെ തുമ്പത്ത് നിന്ന് പകര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇത്
വൈറലായ കപ്പിള്‍ ഫോട്ടോ/ ചിത്രം: ട്വിറ്റര്‍
വൈറലായ കപ്പിള്‍ ഫോട്ടോ/ ചിത്രം: ട്വിറ്റര്‍

പ്പിള്‍ ഫോട്ടോഗ്രഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ് ആകുന്നത്. സേവ് ദി ഡേറ്റ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ എത്തുന്ന ചിത്രങ്ങള്‍ ഏറെ വൈറലാകാറുണ്ട്. ഇത്തരത്തില്‍ ഒരു കപ്പിള്‍ ചിത്രമാണ് ട്വിറ്ററില്‍ ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. പാറയുടെ തുമ്പത്ത് നിന്ന് പകര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇത്. 

ഫോട്ടോ യഥാര്‍ത്ഥമാണോ ഫോട്ടോഷോപ്പ് ആണോ എന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. പലരും ഫോട്ടോഷോപ്പ് കാണിച്ച് ഇനിയും പറ്റിക്കാമെന്ന് കരുതണ്ട എന്നുപറഞ്ഞ് ചിത്രത്തെ അവഗണിച്ചു. മറ്റു ചിലരാകട്ടെ ഫോട്ടോയിലെ ദമ്പതിമാര്‍ മണ്ടരാണോ എന്നാണ് വിമര്‍ശഷഷിച്ചത്. സംഗതി ഫോട്ടോഷോപ്പ് അല്ലെന്ന് അറിഞ്ഞതോടെ ചിത്രമെടുത്ത സ്ഥലത്തെക്കുറിച്ചായി പിന്നീടുള്ള അ‌ന്വേഷണങ്ങള്‍. 

തുര്‍ക്കിയിലെ ഗുലേക്ക് കാസിലില്‍ നിന്ന് പകര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇത്. ചിത്രം കാണുന്നത് പോലെ അത്ര റിസ്‌കി ഷോട്ടല്ല എന്നതാണ് വാസ്തവം. ക്രിയേറ്റീവ് ആയ ക്യാമറ ആംഗിള്‍ സമ്മാനിച്ചതാണ് ഈ ദൃശ്യവിസ്മയം. 

ഫോട്ടോ വൈറലായതിന് പിന്നാലെ ഇതേ സ്ഥലത്തുവച്ച് പകര്‍ത്തിയ ഒന്നിലധികം ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ഇവയില്‍ നിന്ന് സ്ഥലത്തിന്റെ യഥാര്‍ത്ഥ ചിത്രം ആളുകള്‍ക്ക് മനസിലാകുകയും ചെയ്തു. പാറയുടെ തുമ്പത്ത് നിന്നാണ് ദമ്പതികള്‍ പോസ് ചെയ്‌തെങ്കിലും ഇതൊരു അപകടകരമായ രംഗമല്ല. ഒറ്റനോട്ടത്തില്‍ വലിയൊരു കൊക്കയിലേക്ക് പാറ നീണ്ടുനില്‍ക്കുന്നത് പോലെ തോന്നുമെങ്കിലും ഇതിന് താഴെ നിരപ്പായ പ്രദേശമുണ്ട്. കാര്യങ്ങള്‍ വ്യക്തമായതോടെ ഇതേ സ്ഥലത്തുവച്ച് ചിത്രമെടുക്കാനുള്ള ആവേശമാണ് ട്വിറ്ററില്‍ നിറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com