ഞെട്ടിക്കുന്ന അപകടം; റോഡിലേക്ക് മറിഞ്ഞ് വലിയ ട്രക്ക്; ഒന്നിന് പിറകിൽ ഒന്നായി കൂട്ടിയിടിച്ചത് 135 വാഹനങ്ങൾ! (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 08:21 PM |
Last Updated: 12th February 2021 08:21 PM | A+A A- |
അപകടത്തിന്റെ ദൃശ്യങ്ങൾ/ ട്വിറ്റർ
ന്യൂയോർക്ക്: ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്. നടന്നത് ചില്ലറ അപകടമൊന്നുമല്ല. ചെറുതും വലുതുമായ വാഹനങ്ങളുടെ ഒരു കൂട്ടയിടി തന്നെയാണ് അവിടെ അരങ്ങേറിയത്. 135 വാഹനങ്ങളാണ് ഒന്നിനു പിറകിൽ ഒന്നായി ഇടിച്ചത്.
അമേരിക്കയിലെ ടെക്‌സസിലുള്ള ഫോട്ട്‌വാത്ത് ഹൈവേയിലാണ് ഈ ഞെട്ടിക്കുന്ന കൂട്ടയിടി നടന്നിരിക്കുന്നത്. അപകടത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രഥമിക റിപ്പോർട്ടുകൾ.
— christi (@craigAleg77) February 11, 2021
ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞ് വീഴ്ചയേയും മഴയേയും കാറ്റിനേയും തുടർന്നാണ് അപകടമുണ്ടയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ ആറ് മണിയോടെയാണ് അപകടം. ഈ മേഖലയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അപകടമാണിതെന്നാണ് സാക്ഷികൾ പറയുന്നത്.
Preliminary information on MCI in Fort Worth. More info will be released later. At least 100 vehicles involved, 5 fatalities, 36 transported to local hospitals. #yourFWFD continues to work the incident and will be on scene for several hours. pic.twitter.com/DUtRJFKSI9
— Fort Worth Fire Department (@FortWorthFire) February 11, 2021
വലിയ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുന്നു. പിന്നാലെ വരുന്ന വാഹനങ്ങളെല്ലാം ഇതിൽ ഇടിച്ചു കയറുകയായിരുന്നു. വലിയ ട്രക്കുകളും എസ് യുവികളും ചെറുകാറുകളുമെല്ലാം കൂട്ടിയിടിച്ച് കിടക്കുന്നതിന്റെ ചിത്രങ്ങളും ഡിവൈഡറുകളിലും മറ്റും ഇടിച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്.