'105 കുട്ടികൾ വേണം', 23 വയസ്സിനിടെ 11 കുട്ടികളായി; കാത്തിരിപ്പുമായി ക്രിസ്റ്റീന 

ആറ് വർഷം മുമ്പാണ് മൂത്ത മകൾ വികിക്ക് ക്രിസ്റ്റീന ജന്മം നൽകിയത്
ക്രിസ്റ്റീനയും കുട്ടികളും/ ചിത്രം ഫേസ്ബുക്ക്
ക്രിസ്റ്റീനയും കുട്ടികളും/ ചിത്രം ഫേസ്ബുക്ക്

രുപത്തിമൂന്നാമത്തെ വയസിൽ പതിനൊന്ന് കുട്ടികളുടെ അമ്മയാണ് റഷ്യയിലെ ക്രിസ്റ്റീന ഓസ്തുർക് എന്ന യുവതി. മക്കളുടെ ഓരോ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്ന ക്രിസ്റ്റീന അടുത്തിടെ പറഞ്ഞ ഒരു ആ​ഗ്രഹമാണ് ഇപ്പോൾ ചർച്ചയാകുന്നത്.  പതിനൊന്ന് മക്കളുള്ളതിൽ ഏറെ സന്തോഷവതിയാണെന്നും 105 കുട്ടികൾ വേണമെന്നാണ് തൻറേയും ഭർത്താവിൻറെയും ആഗ്രഹമെന്നും യുവതി പറഞ്ഞു. 

റഷ്യയിലെ സമ്പന്ന കുടുംബത്തിലെ അം​ഗങ്ങളാണ് ക്രിസ്റ്റീന ഓസ്തുർകും ഭർത്താവ് ഗാലിപ്പ് ഓസ്തുർകും. ഹോട്ടൽ ബിസിനസ് നടത്തുകയാണ് ഗാലിപ്പ്. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് ക്രിസ്റ്റീനയും ഗാലിപ്പും തമ്മിൽ ആദ്യമായി കണ്ടത്. ജോർജിയയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച.  പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയുമായിരുന്നു.

പതിനൊന്ന് മക്കളടങ്ങിയ കുടുംബത്തിൽ ആദ്യ കുഞ്ഞിന് മാത്രമാണ് ക്രിസ്റ്റീന ജന്മം നൽകിയത്. ആറ് വർഷം മുമ്പാണ് മൂത്ത മകൾ വികിക്ക് ക്രിസ്റ്റീന ജന്മം നൽകിയത്. ഇതിന് ശേഷമാണ് പത്ത് മക്കൾ വാടക ഗർഭപാത്രത്തിലൂടെ ഇവരുടെ ജീവിതത്തിലേക്കെത്തിയത്. ഒലീവിയ ആണ് ഇവരുടെ വീട്ടിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ അതിഥി. കഴിഞ്ഞ മാസമാണ് ഒലീവിയ ജനിച്ചത്. 

105 കുട്ടികൾ എന്നത് വെറുതെ ഒരു നമ്പർ പറഞ്ഞതാണെന്ന് വ്യക്തമാക്കിയ ക്രിസ്റ്റീന പക്ഷെ ഇനിയും കുട്ടികൾ വേണമെന്ന തീരുമാനത്തിൽ തന്നെയാണ് തങ്ങളെന്ന് തുറന്നുപറഞ്ഞു. ഇനിയും വാടക ഗർഭപാത്രത്തിലൂടെ കുട്ടികൾ വേണമെന്ന് തന്നെയാണ് ക്രിസ്റ്റീനയുടെ ആഗ്രഹം. എത്ര കുട്ടികൾ വേണമെന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് ക്രിസ്റ്റീന പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com