ആശുപത്രി കിടക്കയിൽ ചിരിച്ചുകൊണ്ട് കിടക്കുന്ന രോഗി; ഞൊടിയിടയിൽ കേക്കായി!, വൈറൽ ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 08:59 PM |
Last Updated: 18th February 2021 08:59 PM | A+A A- |
മനുഷ്യരൂപത്തിലുള്ള കേക്ക്
എന്തുചെയ്താലും അത് റിയലിസ്റ്റിക് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ കാലമാണിപ്പോൾ. ചിത്രം എടുക്കുമ്പോഴും വീഡിയോ ചിത്രീകരിക്കുമ്പോഴും റിയലിസ്റ്റിക് ആണ് എന്ന തോന്നൽ വേണമെന്ന് നിർബന്ധമുള്ളവരാണ് ചുറ്റിലും. കേക്കുകളുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. റിയലിസ്റ്റിക് കേക്കുകളുടെ കാലമാണ് ഇപ്പോൾ.
പേസ്ട്രി ഷെഫുകൾ അവർ നിർമ്മിച്ച ജീവിതസമാനമായ കേക്കുകളുടെ നിരവധി ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു കേക്കിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരാളുടെ ചിത്രമാണ് ആദ്യത്തേത്. പിന്നീട് അയാളുടെ കൈകാലുകൾ കേക്ക് പോലെ മുറിച്ചെടുക്കുന്നു.യഥാർഥത്തിൽ മനുഷ്യരൂപത്തിലുള്ള കേക്കായിരുന്നു അത്. ഹൊറർ 4 കിഡ്സ് എന്ന ട്വിറ്റർ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.