ഒറ്റയ്ക്കായിപ്പോവുന്നവര്‍ക്കായി ഒരു മന്ത്രി!; ആത്മഹത്യയെ പ്രതിരോധിക്കാന്‍ ജപ്പാന്‍

മിനിസ്റ്റർ ഓഫ് ലോൺലിനെസ് എന്ന പേരിലാണ് പുതിയ മന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ടോക്യോ: കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ ഉയർന്ന രാജ്യത്തെ ആത്മഹത്യാനിരക്ക് കുറയ്ക്കാൻ പുതിയ മന്ത്രിയെ നിയമിച്ച് ജപ്പാൻ. മിനിസ്റ്റർ ഓഫ് ലോൺലിനെസ് (ഏകാന്തതാ മന്ത്രി) എന്ന പേരിലാണ് പുതിയ മന്ത്രി. കോവിഡ് നാളുകളിൽ ജപ്പാനിൽ 11 വർഷത്തിനിടെ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കാണ് റിപ്പോർട്ട് ചെയ്തത്. പുതിയ ക്യാബിനറ്റ് പദവിയിലൂടെ ഇതിന് പരിഹാരം കണ്ടെത്താനാണ് ശ്രമം. 

ടെറ്റ്‌സുഷി സാകാമോട്ടോയെയാണ് ജപ്പാൻ പുതിയ വകുപ്പേൽപിച്ചിരിക്കുന്നത്. മഹാമാരി മൂലം ആളുകൾ തമ്മിലെ ബന്ധം കുറയുകയും ഏകാന്തത വിഷാദരോഗത്തിന് അടിമകളാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. സങ്കടത്തിലും ഏകാന്തതയിലും കഴിയുന്നവരുടെയും വളരെക്കാലമായി സമൂഹവുമായി ഇടപഴകാത്തവരുടെയും പ്രശ്‌നം പരിഹരിക്കുകയാണ് ടെറ്റ്‌സുഷിയുടെ ചുമതല.  

ഫെബ്രുവരി ആദ്യമാണ് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ മിനിസ്റ്റർ ഓഫ് ലോൺലിനെസ്സിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. സ്ത്രീകളുടെ ആത്മഹത്യാനിരക്കിന് പ്രത്യേക ഊന്നൽ നൽകി വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയതായി ടെറ്റ്‌സുഷി സാകാമോട്ടോ അറിയിച്ചു. സാമൂഹിക ഏകാന്തതയും ഒറ്റപ്പെടലും ഒഴിവാക്കാൻ അനിവര്യമായ കാര്യങ്ങൾ ചെയ്യാനും നിർദേശമുണ്ട്. 2018 ൽ ബ്രിട്ടനാണ് ലോകത്താദ്യമായി ഇത്തരത്തിലൊരു മന്ത്രിയെ നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com