ആറുവയസുകാരിയുടെ മുത്തശ്ശി മകളുടെ കാമുകനൊപ്പം ഒളിച്ചോടി; അമ്പരന്ന് കുടുംബം 

ബ്രിട്ടണില്‍ ഗര്‍ഭിണിയായ മകളുടെ കാമുകനൊപ്പം 44കാരി ഒളിച്ചോടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടന്‍: ബ്രിട്ടണില്‍ ഗര്‍ഭിണിയായ മകളുടെ കാമുകനൊപ്പം 44കാരി ഒളിച്ചോടി. ആറു വയസുള്ള കുട്ടിയുടെ മുത്തശ്ശിയായ ജോര്‍ജ്ജീന മകളുടെ കാമുകനൊപ്പം വീട് വിട്ടതിന്റെ അമ്പരപ്പിലാണ് കുടുംബം.

ഗ്ലൗസ്റ്റര്‍ഷെയറിലാണ് സംഭവം. മകള്‍ ജെസിനും കാമുകന്‍ റെയാനും ഒപ്പം ജോര്‍ജ്ജീന ഗ്ലൗസ്റ്റര്‍ഷെയറിലേക്ക് താമസം മാറ്റിയതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. അടുത്തിടെ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയ ജെസിന മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്ന് ബന്ധുക്കള്‍ പറയുന്നു. 

ഇക്കാര്യം പറഞ്ഞ് അമ്മയും മകളും തമ്മില്‍ വഴക്കിട്ടിരുന്നു. പരസ്പരം സ്‌നേഹത്തിലായെന്നും ഇനി ഒന്നും ചെയ്യാനില്ല എന്നുമായിരുന്നു അമ്മയുടെ പ്രതികരണം. മറ്റുള്ളവര്‍ പറയുന്നത് കാര്യമാക്കുന്നില്ല എന്നാണ് റെയാന്‍ പറയുന്നത്.ജോര്‍ജ്ജീനയുമായി ഇഷ്ടത്തിലായി. മറ്റുള്ളവരുടെ അഭിപ്രായം തന്നെ ഒരുവിധത്തിലും ബാധിക്കാറില്ലെന്നും റെയാന്‍ പറയുന്നു.

എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നാണ് മകള്‍ ജെസിന്റെ പ്രതികരണം. ഇരുവരും തമ്മിലുള്ള ബന്ധത്തെ വഞ്ചനയോടാണ് മകള്‍ ഉപമിക്കുന്നത്. മാപ്പ് പറയാന്‍ പോലും അമ്മ തയ്യാറാവുന്നില്ലെന്നും മകള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com