സർജറിക്കിടെ വിചാരണയ്ക്കായി കോടതിയിൽ, വിഡിയോ കോൺഫറൻസ് വിലക്കി; ഡോക്ടർക്കെതിരെ അന്വേഷണം

രോ​ഗിയെ ചികിത്സിക്കുന്നതിനിടെ ശസ്ത്രക്രിയാ വേഷത്തിൽ തന്നെയാണ് ഡോക്ടർ വിചാരണയിൽ പങ്കെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്പറേഷൻ സമയത്ത് ട്രാഫിക് നിയമലംഘന വിചാരണയ്ക്കായി വിഡിയോ കോൺഫറൻസിൽ പ്രത്യക്ഷപ്പെട്ട ഡോക്ടർക്കെതിരെ അന്വേഷണം. പ്ലാസ്റ്റിക് സർജനായ ഡോ. സ്കോട്ട് ഗ്രീനിന് എതിരെയാണ് കാലിഫോർണിയ മെഡിക്കൽ ബോർഡ്  അന്വേഷണം പ്രഖ്യാപിച്ചത്. 

കോവിഡ് പശ്ചാതലത്തിൽ വിഡിയോ കോൺഫറൻസിലൂടെ നടന്ന സാക്രമെന്റോ സുപ്പീരിയർ കോടതി വിചാരണയ്ക്കാണ് ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ഡോക്ടർ പങ്കെടുത്തത്. രോ​ഗിയെ ചികിത്സിക്കുന്നതിനിടെ ശസ്ത്രക്രിയാ വേഷത്തിൽ തന്നെയാണ് ഇദ്ദേഹം വിചാരണയിൽ പങ്കെടുത്തത്. ​ഗ്രീനിനോട് വിചാരണയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ ഓപ്പറേഷൻ റൂമിലാണെങ്കിലും വിചാരണയിൽ പങ്കെടുക്കാം എന്നായിരുന്നു ഇയാളുടെ മറുപടി. 

ട്രാഫിക് ട്രയലുകൾ പൊതുജനങ്ങളും കാണേണ്ടതിനാൽ ഇവ തത്സമയം സംപ്രേഷണം ചെയ്യുന്നതായി ഗുമസ്തൻ ഗ്രീനിനെ ഓർമ്മിപ്പിച്ചു. ലിങ്ക് തുറന്ന് ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ഡോക്ടറെ സ്ക്രീനിൽ കണ്ടപ്പോൾ രോഗിയുടെ ക്ഷേമം പരിഗണിച്ച് വിചാരണ തുടരാൻ ജഡ്ജി മടിച്ചു. ഈ സാഹചര്യത്തിൽ വിചാരണ നടത്തുന്നത് ഉചിതമാണെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു ജഡ്ജിയുടെ അഭിപ്രായം. ​ഗ്രീനിനായി മറ്റൊരു തിയതി അനുവദിക്കാം എന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com