മാസ്‌ക്കില്ല; പകരം ചെന്നായയുടെ രൂപമുള്ള മുഖംമൂടി; ആളുകളെ പേടിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍!

മാസ്‌കില്ല; പകരം ചെന്നായയുടെ രൂപമുള്ള മുഖംമൂടി; ആളുകളെ പേടിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍!
ചെന്നായയുടെ മുഖംമൂടിയണിഞ്ഞതിന് അറസ്റ്റിലായ യുവാവ് പൊലീസുകാർക്കൊപ്പം/ ട്വിറ്റർ
ചെന്നായയുടെ മുഖംമൂടിയണിഞ്ഞതിന് അറസ്റ്റിലായ യുവാവ് പൊലീസുകാർക്കൊപ്പം/ ട്വിറ്റർ

കറാച്ചി: കൊറോണ വൈറസ് പടര്‍ന്നതോടെ ലോകത്തിലെ എതാണ്ടെല്ലാ മനുഷ്യരുടേയും നിത്യ ജീവിതത്തിന്റെ ഭാഗമായി മാസ്‌ക് മാറി കഴിഞ്ഞു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിഴ, അറസ്റ്റ് ഇതൊക്കെ ചിലപ്പോള്‍ നേരിടേണ്ടി വരും. അത്തരമൊരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഇപ്പോള്‍. 

മാസ്‌കിന് പകരം ചെന്നായയുടെ മുഖംമൂടിയണിഞ്ഞ് പൊതു സ്ഥലത്ത് എത്തിയ യുവാവ് പാകിസ്ഥാനില്‍ അറസ്റ്റിലായതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. പാകിസ്ഥാനിലെ പെഷവാറിലാണ് സംഭവം. 

ന്യൂയര്‍ ആഘോഷിക്കാനായി പുറത്തിറങ്ങിയ യുവാവ് മാസ്‌കായി ധരിച്ചത് ചെന്നായയുടെ തലയുടെ ആകൃതിയിലുള്ള മുഖംമൂടിയായിരുന്നു. ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങി ആളുകളെ രസിപ്പിക്കാനുള്ള ഉദ്ദേശത്തിലാണ് ഇയാള്‍ മാസ്‌കിന് പകരം മുഖംമൂടിയണിഞ്ഞത്. എന്നാല്‍ ഈ മുഖംമൂടി മാസ്‌കല്ലെന്നും ആളുകളെ ഭയപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

സംഭവം സാമൂഹിക മാധ്യമങ്ങളില്‍ രണ്ട് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി. വിലങ്ങണിയിച്ച് രണ്ട് പൊലീസുകാര്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രം പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഒമര്‍ ആര്‍ ഖുറേഷിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതോടെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. മാസ്‌കിന് പകരം മുഖംമൂടിയണിഞ്ഞ് ആളുകളെ ഭയപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പൊലീസ് പിടികൂടിയതെന്ന് ഖുറേഷി ചിത്രത്തിനൊപ്പം ഇട്ട കുറിപ്പില്‍ വ്യക്തമാക്കി. 

ചിലര്‍ പൊലീസിനെ അനുകൂലിക്കുമ്പോള്‍ ചിലര്‍ യുവാവിനെയാണ് പിന്തുണയ്ക്കുന്നത്. അയാള്‍ മാസ്‌കിന് പകരം മുഖംമൂടിയെങ്കിലും ധരിച്ചിട്ടുണ്ട്. അതില്‍ ഒരു പൊലീസുകാരന്‍ മാസ്‌കേ ധരിച്ചിട്ടില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com