നോസ്ട്രഡാമസ് 450 വര്‍ഷം മുന്‍പ് പറഞ്ഞത് ശരിയോ?; അഞ്ചു ഉല്‍ക്കകള്‍ ഇന്ന് ഭൂമിക്ക് നേരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 04:37 PM |
Last Updated: 06th January 2021 04:37 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂയോര്‍ക്ക്: ഇന്ന് അഞ്ചു ഉല്‍ക്കകള്‍ ഭൂമിയുടെ നേരെ വരുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ മൂന്നെണ്ണം താരതമ്യേന ചെറുതാണെന്നും അവശേഷിക്കുന്നത് ഈഫല്‍ ടവറിനേക്കാള്‍ വലിപ്പമുള്ളതാണെന്നും സെന്‍ട്രല്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രഡാമസിന്റെ കണക്കുകൂട്ടലുകള്‍ ശരിവെയ്ക്കുന്നതാണ് ഉല്‍ക്കകളുടെ വരവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നു. 2021ല്‍ ബഹിരാകാശത്ത് തീഗോളങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് 465 വര്‍ഷം മുന്‍പ് തന്റെ പുസ്തകത്തില്‍ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന പ്രതിഭാസമാണ് ബഹിരാകാശത്ത് സംഭവിക്കാന്‍ പോകുന്നതെന്നാണ് പ്രചാരണം.
ചെറിയ ഉല്‍ക്കകള്‍ നേരിട്ട് ഭൂമിയിലേക്ക് പതിച്ചാല്‍ മാത്രമേ നേരിയ ഭീഷണി ഉളളൂ. എന്നാല്‍ ഈഫാല്‍ ടവറിനേക്കാള്‍ വലിപ്പമുള്ള ഉല്‍ക്ക നേരിട്ട് ഭൂമിയില്‍ പതിച്ചാല്‍ വലിയ ആണവബോംബ് പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്ന ആഘാതങ്ങള്‍ക്ക് സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പ്രത്യക്ഷത്തില്‍ ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയല്ലെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അവകാശപ്പെടുന്നത്.