പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡിനെ പേടി; വീട്ടില്‍ പോകാതെ മൂന്ന് മാസം ഒളിച്ചു താമസിച്ചത് വിമാനത്താവളത്തില്‍; ഒടുവില്‍ തട്ടിപ്പ് പൊളിഞ്ഞു; യുവാവ് അറസ്റ്റില്‍

കോവിഡിനെ പേടി; വീട്ടില്‍ പോകാതെ മൂന്ന് മാസം ഒളിച്ചു താമസിച്ചത് വിമാനത്താവളത്തില്‍; ഒടുവില്‍ തട്ടിപ്പ് പൊളിഞ്ഞു; യുവാവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: കോവിഡ് ഭീതിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഒളിച്ചു താമസിച്ച ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ പിടിയില്‍. ആദിത്യ സിങ് (36) ആണ് അറസ്റ്റിലായത്. കോവിഡ് പകരുമെന്ന ഭീതിയില്‍ മൂന്ന് മാസത്തോളം ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. 

ലോസ് ആഞ്ജലസില്‍ സ്ഥിര താമസക്കാരനായ ഇയാള്‍ കോവിഡ് ഭീതിയെ തുടര്‍ന്ന് ഷിക്കാഗോ വിമാനത്താവളത്തിലെ സുരക്ഷാ മേഖലയില്‍ മൂന്ന് മാസത്തോളം ഒളിച്ചു കഴിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ട്‌ബോര്‍ 19 മുതലാണ് ഇയാള്‍ ഇവിടെ കഴിയാന്‍ ആരംഭിച്ചത്. അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറിയതിന് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയതായി പൊലീസ് പറയുന്നു. 

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഇയാളോട് ഔദ്യോഗിക രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാള്‍ കാണിച്ച രേഖ ഓപറേഷന്‍ മാനേജരുടേതായിരുന്നു. എന്നാല്‍ ഈ രേഖ നഷ്ടപ്പെട്ടതായി ഓക്ടോബറില്‍ യഥാര്‍ഥ ഓപറേഷന്‍ മാനേജര്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യം വ്യക്തമായതോടെയാണ് ഇയാളുടെ തട്ടിപ്പ് പൊളിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com