ഒറ്റ ഡോസ് മാത്രം; ജോൺസൺ ആൻഡ് ജോൺസന്റെ കോവിഡ് വാക്‌സിന് 66 ശതമാനം ഫലപ്രാപ്തി 

മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവർത്തകരിൽ പരീക്ഷിച്ചതിന്റെ ഫലമാണ് കമ്പനി പുറത്തുവിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച സിംഗിൾ-ഡോസ് കോവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ 66 ശതമാനം ഫലപ്രാപ്തി കാണിച്ചെന്ന് കമ്പനി. മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവർത്തകരിൽ പരീക്ഷിച്ചതിന്റെ ഫലമാണ് കമ്പനി പുറത്തുവിട്ടത്. 

വിവിധ സ്ഥലങ്ങളിൽ നിന്നും കൊറോണ വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങൾ ബാധിച്ചവരിൽ അടക്കം പരീക്ഷിച്ചപ്പോൾ വാക്സിൻ 66 ശതമാനം ഫലപ്രദമായിരുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ വാക്സിന് അമേരിക്കയിൽ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ രാജ്യത്ത് അനുമതി നൽകിയിരിക്കുന്ന ഫൈസർ, മൊഡേണ കോവിഡ് വാക്‌സിനുകളേക്കാൾ ഫലപ്രാപ്തി കുറവാണെങ്കിലും ഒറ്റ ഡോസ് മാത്രം നൽകിയാൽ മതി എന്നതാണ് ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിനെ വ്യത്യസ്തമാക്കുന്നത്. 

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ അമേരിക്കയിൽ 72 ശതമാനവും ലാറ്റിനമേരിക്കയിൽ 66 ശതമാനവും ദക്ഷിണാഫ്രിക്കയിൽ 57 ശതമാനവും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com