16 ലക്ഷം കിലോമീറ്റർ വേഗതയിൽ സൗരക്കാറ്റ് ഭൂമിയിലേയ്ക്ക്; മൊബൈൽ, ടിവി സിഗ്നലുകൾ തടസപ്പെടും

16 ലക്ഷം കിലോമീറ്റർ വേഗതയിൽ സൗരക്കാറ്റ് ഭൂമിയിലേയ്ക്ക്; മൊബൈൽ, ടിവി സിഗ്നലുകൾ തടസപ്പെടും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്ടൺ: ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുക. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും നാസ വ്യക്തമാക്കുന്നു. 

സൂര്യന്റെ അന്തരീക്ഷത്തിൽ നിന്ന്‌ ഉദ്‌ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ആധിപത്യമുള്ള ബഹിരാകാശ മേഖലയെ സാരമായി ബാധിക്കുമെന്ന് സ്പേസ്‌വെതർ ഡോട്ട്കോം എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു. കാറ്റിന്റെ വേ​ഗം ഉപഗ്രഹ സിഗ്നലുകളെ തടസപ്പെടുത്തിയേക്കുമെന്ന് നാസ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ദക്ഷിണ, ഉത്തര ധ്രുവങ്ങളിൽ സൗരക്കാറ്റ് ഭംഗിയേറിയ മിന്നൽപ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവർക്ക് രാത്രിയിൽ നോർത്തേൺ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും. ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. ജിപിഎസിനെയും മൊബൈൽ ഫോൺ, സാറ്റ്‌ലൈറ്റ് ടിവി സിഗ്നലുകളിലും തടസങ്ങൾ നേരിടും. വൈദ്യുത ട്രാൻസ്‌ഫോർമറുകളെയും ഇതു ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com