മാസ്ക് അഴിച്ച് ബ്രിട്ടൻ; ലോക്ക്ഡൗൺ അവസാനിപ്പിച്ചു 

നൈറ്റ് ക്ലബ്ബുകളും ഇൻഡോർ വേദികളും മുഴുവൻ ആളുകളെയും ഉൾകൊള്ളിച്ചുകൊണ്ട് തുറക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടൻ: കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്കെല്ലാം ഇളവുനൽകി ബ്രിട്ടൻ. ഇംഗ്ലണ്ട് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെന്ന് യുകെ സർക്കാരിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. അർദ്ധരാത്രി മുതലാണ് കോവിഡ് നിയന്ത്രണങ്ങളെല്ലാം അവസാനിപ്പിച്ചത്. 

മാസ്ക്, വർ്കക് ഫ്രം ഹോം അടക്കമുള്ള നിബന്ധനകൾ രാജ്യത്ത് ഇന്നുമുതൽ ഉണ്ടാകില്ല. നൈറ്റ് ക്ലബ്ബുകളും ഇൻഡോർ വേദികളുമടക്കം മുഴുവൻ ആളുകളെയും ഉൾകൊള്ളിച്ചുകൊണ്ട് തുറക്കാം. കോവിഡ് കേസുകൾ അടിക്കടി കൂടുന്നതിനിടയിലാണ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം. പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലുള്ള രാജ്യത്ത് ആരോഗ്യ വിദഗ്ധരുടെ എതിർപ്പുകൽ അവഗണിച്ചാണ് സർക്കാർ നിയന്ത്രണങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്.

വിവിധ ലോകരാജ്യങ്ങളിൽ കോവിഡ് വ്യാപനം വ്യത്യസ്ത നിലയിലായതിനാൽ വിദേശയാത്രകളെ ട്രാഫിക് ലൈറ്റ് സംവിധാനത്തിലൂടെ നിയന്ത്രിക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ഇതനുസരിച്ച് വിവിധ രാജ്യങ്ങളെ റെഡ്, ആംബർ, ഗ്രീൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിക്കും. ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് കഴിയുമെങ്കിൽ യാത്ര ചെയ്യരുതെന്നാണ് സർക്കാർ നിർദേശം. എന്നാൽ ഇന്നുമുതൽ അടിയന്തിര ഘട്ടങ്ങളിൽ യാത്രചെയ്യാം. റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യാനേ പാടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com