പ്രാർഥനകളിൽ മുഴുകി മിനാ കൂടാരനഗരി; അറഫ സംഗമം ഇന്ന് 

സ്വദേശികളും വിദേശികളുമായ 60,000 തീർഥാടകർ മാത്രമാണ് ഈ വർഷത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നത്
ചിത്രം: എ പി
ചിത്രം: എ പി

മക്ക: ഹജ്ജ് തീർഥാടകർക്കായി മാത്രം വാതിൽ തുറക്കുന്ന മിനാ കൂടാരനഗരി ഇന്ന് അറഫ സംഗമത്തിന് സാക്ഷിയാകും. ലോക മുസ്ലിംങ്ങൾ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നാണ് പ്രസിദ്ധമായ അറഫാ സംഗമം.  കോവിഡ് സാഹചര്യത്തിൽ ലക്ഷകണക്കിന് വിശ്വാസികൾക്കാണ് ഇവിടേക്കെത്താൻ കഴിയാതെ പോയത്. സൗദിയിൽ കഴിയുന്ന  സ്വദേശികളും വിദേശികളുമായ 60,000 തീർഥാടകർ മാത്രമാണ് ഈ വർഷത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നത്. 

20 പേരെ വീതം 3000 ബസുകളിലായി 60,000 തീർഥാടകരെയും അറഫയിലെത്തിക്കും. 55,000 പേർ മിനായിലെ തമ്പുകളിലും 5000 പേർ അബ്രാജ് മിനാ കെട്ടിടത്തിലുമാണു തങ്ങിയത്. അറഫയിലെ നിസ്കാരത്തിനും മറ്റു പ്രാർത്ഥനകൾക്കും സൗദി ഉന്നത പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേശകരിൽ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അൽ മനീയ നേതൃത്വം നൽകും. നമസ്കാരം നിർവഹിച്ച്, അറഫാ പ്രഭാഷണവും ശ്രവിച്ച ശേഷം വിശ്വാസികൾ കാരുണ്യത്തിന്റെ മലയായ ജബലുറഹ്മയിൽ അണിനിരന്ന് പ്രാർഥിക്കും. 

സാത്താന്റെ പ്രതീകമായ ജംറയിൽ എറിയാനുള്ള കല്ലുകൾ അണുവിമുക്തമാക്കിയാണ് ഹജ്ജ് മന്ത്രാലയം തീർഥാടകർക്കു നൽകുന്നത്. ബലിപെരുന്നാൾ ദിനമായ നാളെയാണ് ആദ്യ കല്ലേറു കർമം നടക്കുക. അകലം പാലിച്ച് കല്ലെറിയാൻ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com