ഈ വര്‍ഷം തന്നെ മറ്റൊരു കോവിഡ് വകഭേദം കൂടി; മുന്നറിയിപ്പുമായി ഫ്രഞ്ച് വിദഗ്ധന്‍

ഈ വര്‍ഷം അവസാനത്തോടെ പുതിയ കോവിഡ് വകഭേദം വന്നേക്കുമെന്ന് ഫ്രഞ്ച് വിദഗ്ധന്റെ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാരീസ്: ഈ വര്‍ഷം അവസാനത്തോടെ പുതിയ കോവിഡ് വകഭേദം വന്നേക്കുമെന്ന് ഫ്രഞ്ച് വിദഗ്ധന്റെ മുന്നറിയിപ്പ്. ശൈത്യകാലത്ത് പുതിയ കോവിഡ് വകഭേദം വരാന്‍ സാധ്യതയുണ്ടെന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് ജീന്‍-ഫ്രാങ്കോയിസ് ഡെല്‍ഫ്രെയ്സ് പ്രവചിക്കുന്നത്.

നിലവില്‍ കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ പിടിയിലാണ് ഫ്രാന്‍സ്. പുതിയ കേസുകളെല്ലാം ഡെല്‍റ്റ വകഭേദം ബാധിച്ചാണ്. എന്നാല്‍ ഈ വര്‍ഷം അവസാനം ശൈത്യകാലത്തോടെ പുതിയ വകഭേദം ഉണ്ടായേക്കുമെന്നാണ് ഫ്രഞ്ച് വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ഇത് കൂടുതല്‍ അപകടകാരിയാകുമോ എന്നും ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ല. സാമൂഹിക അകലം അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിലേക്ക് ഫ്രഞ്ച് ജനത തിരിച്ചുപോകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ജീവിതം സാധാരണ നിലയിലേക്ക് മാറാന്‍ 2022 അല്ലെങ്കില്‍ 2023 വരെ കാത്തിരിക്കേണ്ടി വരും. സഹവര്‍ത്തിത്വം എങ്ങനെ സാധ്യമാകും എന്ന വെല്ലുവിളിയാണ് വരും വര്‍ഷങ്ങളില്‍ നേരിടാന്‍ പോകുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ രാജ്യങ്ങളും അല്ലാത്ത രാജ്യങ്ങളും എന്ന തരത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നാലാം തരംഗത്തെ നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ആദ്യ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com