സ്വർണ ടോയിലറ്റ്, പൊന്ന് പൂശിയ ചുമരുകൾ; കൈക്കൂലി വാങ്ങി പണിതത് കൊട്ടാരം; അഴിമതിക്കേസിൽ പുറത്താക്കിയ പൊലീസ് മേധാവിയുടെ വീട്ടിലെ റെയിഡ്, വിഡിയോ 

വാഹനങ്ങൾ തടഞ്ഞുനിർത്തി കൈക്കൂലി വാങ്ങുന്നെന്നായിരുന്നു ആദ്യ ആരോപണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഴിമതിക്കേസിൽ സസ്‌പെൻഷൻ നേരിടുന്ന പൊലീസ് മേധാവിയുടെ വീട്ടിൽ നടത്തിയ റെയിഡിൽ കണ്ടെത്തിയത് സ്വർണം പൂശിയ ടോയ്‌ലെറ്റുകൾ. റഷ്യയിലെ തെക്കുപടിഞ്ഞാറൻ നഗരമായ സ്റ്റാവ്‌റോപോളിലെ ട്രാഫിക് പൊലീസ് മേധാവിയായിരുന്ന അലെക്‌സെയ് സഫനോവിന്റെ കൊട്ടാരസമാനമായ വീട്ടിലാണ് പരിശോധന നടന്നത്. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് മാഫിയ പ്രവർത്തനം നടത്തുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സഫനോവിനെ സസ്പെൻഡ് ചെയ്തത്. 

സഫനോവിനൊപ്പം 35 പൊലീസുകാരെയും സർവീസിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. വാഹനങ്ങൾ തടഞ്ഞുനിർത്തി കൈക്കൂലി വാങ്ങുന്നെന്നായിരുന്നു ഇവർക്കെതിരെയുള്ള ആദ്യ ആരോപണം. കൂടുതൽ അന്വേഷിച്ചപ്പോഴാണ് വാഹന ഉടമകളിൽ നിന്ന് തട്ടിയെടുത്ത ലക്ഷങ്ങൾ കൊണ്ട് ആർഭാട ജീവിതം നയിക്കുകയാണ് സഫനോവും സംഘവുമെന്ന് കണ്ടെത്തിയത്.

കോടികൾ മുതൽമുടക്കി പണിത വീട്ടിൽ  സോഫ മുതൽ ചുമരുകളും ഗോവണിയും കൈവരിയും കിടപ്പറയും കിടക്കയുമെല്ലാം സ്വർണം പൂശി അലങ്കരിച്ചിരിക്കുകയാണ്. മാർക്കറ്റിൽ ലഭ്യമായ ഏറ്റവും വിലയേറിയ മാർബിളാണ് നിലത്ത് പാകിയിരിക്കുന്നത്. കുളിമുറിയിലെത്തിയപ്പോഴാണ് ഏറ്റവും അത്ഭുതപ്പെടുത്തിയ കാഴ്ച സ്വർണം പൂശിയ രണ്ട് ടോയ്‌ലെറ്റുകൾ. റെയിഡിനിടയിൽ പകർത്തിയ വിഡിയോ അന്വേഷണസംഘം പിന്നീട് പുറത്തുവിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com