സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍; അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്‌സൈറ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തന രഹിതമായി

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളില്‍, 'സെര്‍വീസ് ലഭ്യമല്ല' എന്ന മെസ്സേജാണ് കാണിക്കുന്നത്.
സിഎന്‍എന്‍ വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ള മെസ്സേജ്/ ട്വിറ്റര്‍
സിഎന്‍എന്‍ വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ള മെസ്സേജ്/ ട്വിറ്റര്‍

ന്തരാഷ്ട്ര മാധ്യമങ്ങളായ ദി ഗാര്‍ഡിയന്‍, സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, തുടങ്ങിയവയുടെ വെബ് സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായി. ഫിനാന്‍ഷ്യല്‍ ടൈംസ്, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ടൈം മാഗസീന്‍,  എന്നിവയുടെ വെബ്‌സൈറ്റുകളും സമാനമായ പ്രശ്‌നം നേരിട്ടു. ആമസോണ്‍, പിന്റെറസ്റ്റ്, എച്ച്ബിഒ മാക്സ്സ്, സ്‌പോട്ടിഫൈ എന്നിവയുടെ ആപ്പുകളുടെയും പ്രവര്‍ത്തനം നിലച്ചു.

ഈ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളില്‍, 'സെര്‍വീസ് ലഭ്യമല്ല' എന്ന മെസ്സേജാണ് കാണിച്ചത്. മിനിട്ടുകള്‍ നീണ്ടുനിന്ന പ്രശ്‌നത്തിനൊടുവില്‍ സൈറ്റുകള്‍ വീണ്ടും പ്രവര്‍ത്തന ക്ഷമമായി. 

അതേസമയം, മറ്റു അന്തരാഷ്ട്ര മാധ്യമങ്ങളായ റോയിട്ടേഴ്‌സ്, ബ്ലൂംബെര്‍ഗ്, അസോസിയേറ്റഡ് പ്രസ് എന്നിവയുടെ സൈറ്റുകള്‍ ലഭ്യമായിരുന്നു. ഇന്റര്‍നെറ്റ് സേവനത്തില്‍ വന്ന തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് സിഎന്‍എന്‍ വ്യക്തമാക്കി. 

ഇന്റര്‍നെറ്റ് സര്‍വീസായ ഫാസ്റ്റിലിയിലെ ക്ലൗഡ സെര്‍വര്‍ ഡൗണ്‍ ആയതാണ് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായത്. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫാസ്റ്റ്‌ലി വെബ്‌സൈറ്റില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com