ഇന്ധനം നിറയ്‍ക്കുന്നതിനിടെ സിഗിരറ്റ് നിലത്തുവീണു; പെട്രോൾ പമ്പിൽ കാറിന് തീപ്പിടിച്ചു, വിഡിയോ 

മ്പ് ജീവനക്കാരന്റെ ശരീരത്തിലും തീപടർന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

റിയാദ്: ഇന്ധനം നിറയ്‍ക്കുന്നതിനിടെ പെട്രോൾ പമ്പിൽ തീപ്പിടുത്തം. കാറുടമയുടെ കൈയിൽ നിന്ന് സിഗിരറ്റ് നിലത്തുവീണതാണ് അപകടത്തിന് കാരണം. പമ്പ് ജീവനക്കാരന്റെ ശരീരത്തിലും തീപടർന്നു. സൗദി അറേബ്യയിലെ ഉനൈസ ഗവർണറേറ്റിലാണ് സംഭവം. 

ഇന്ധനം നിറയ്‍ക്കുന്നതിനിടെ പെട്രോൾ പമ്പ് ജീവനക്കാരൻ കാർ ഉടമയോട് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ഇതിനിടെ ഡോർ തുറന്നപ്പോൾ സിഗിരറ്റ് കൈയിൽ നിന്ന് നിലത്തുവീഴുന്നതും ഇയാൾ അത് എടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പരിഭ്രാന്തനായ പമ്പ് ജീവനക്കാരൻ ഇന്ധനം നിറയ്ക്കുന്ന നോസിൽ കാറിൽ നിന്ന് വലിച്ചെടുത്തതോടെ പെട്രോൾ നിലത്തുവീണു. ജീവനക്കാരന്റെ വസ്ത്രത്തിലും തീപടർന്നതും ഇയാൾ നിലത്ത് കിടന്നുരുളുന്നതും വീഡിയോയിൽ കാണാം. വാഹനത്തിന്റെ ഡോർ തുടർന്ന് ഡ്രൈവറും ഇറങ്ങിയോടി. 

പമ്പിൽ പുകവലിക്കരുതെന്ന സുരക്ഷാ നിർദേശം കാറുടമ പാലിക്കാഞ്ഞതാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് അൽ ഖസീം സിവിൽ ഡിഫൻസ് മീഡിയ വക്താവ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com