അമേരിക്കന്‍ പട്ടാളത്തിന്റെ പക്കല്‍ എത്ര തോക്കുണ്ട്? എങ്ങനെയാണ് അവ സൂക്ഷിക്കുക? ഈ വിഡിയോ കണ്ടു നോക്കൂ

അമേരിക്കന്‍ പട്ടാളത്തിന്റെ പക്കല്‍ എത്ര തോക്കുണ്ട്? എങ്ങനെയാണ് അവ സൂക്ഷിക്കുക? ഈ വിഡിയോ കണ്ടു നോക്കൂ
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

മേരിക്കന്‍ പട്ടാളത്തിന്റെ കൈവശം എത്ര ആയുധങ്ങളുണ്ടാവും? ലക്ഷക്കണക്കിനു വരുന്ന ഈ ആയുധങ്ങള്‍ എവിടെ, എങ്ങനെയാണ് സൂക്ഷിക്കുക? അത് ഓരോന്നും ആരുടെയൊക്കെ കൈവശം എന്ന് എങ്ങനെ തിരിച്ചറിയും?  അതിലൊന്ന് നഷ്ടപ്പെട്ടുപോയാല്‍ എന്തുചെയ്യും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണമാണ് താഴെയുള്ള വിഡിയോ.

റൈഫിള്‍, പിസ്റ്റള്‍, മെഷീന്‍ ഗണ്‍, ഷോട്ട്ഗണ്‍, ഗ്രനേഡ്, ഗ്രനേഡ് ലോഞ്ചര്‍ എന്നിങ്ങനെ ദശലക്ഷക്കണക്കിനാണ് യുഎസ് സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങള്‍. ഈ കൃത്യമായി ആരുടെയൊക്കെ പക്കലെന്ന രേഖയുണ്ടാക്കി സൂക്ഷിക്കല്‍ അത്ര എളുപ്പ പണിയല്ല. അതുകൊണ്ടുതന്നെ അമേരിക്കന്‍ സേനയുടെ ചില ആയുധങ്ങളെങ്കിലും ഗുണ്ടകളുടെയും ക്രിമിനലുകളുടെയും കൈവശം എത്തിയിട്ടുണ്ടെന്നും എപി പറയുന്നു.

സൈന്യത്തിന്റെ ആയുധപ്പുരകളിലാണ് തോക്കുകളും മറ്റ് വെടിക്കോപ്പുകളുമെല്ലാം സംഭരിക്കുന്നത്. അമേരിക്കയുടെ സൈന്യം അതീവ നൂതന സാങ്കേതിക വിദ്യയാണ് പോര്‍മുഖത്ത് ഉപയോഗിക്കുന്നതെങ്കിലും ആയുധങ്ങള്‍ സൂക്ഷിക്കുന്നതില്‍ കാര്യങ്ങള്‍ ഇപ്പോഴും പഴഞ്ചനാണ്. പലയിടത്തും ലെഡ്ജറുകളില്‍ എഴുതിയാണ്, ഓരോ ആയുധവും ആര്‍ക്കൊക്കെ നല്‍കിയിട്ടുണ്ടെന്ന് രേഖപ്പെടുത്തുന്നത്. 

ഓരോ യൂണിറ്റിലെയും പട്ടാളക്കാരന് ഒരു റൈഫിള്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടാവും. കമാന്‍ഡര്‍ ഒപ്പുവച്ച കാര്‍ഡില്‍ അയാള്‍ക്ക് ഏതു വിധത്തിലുള്ള ആയുധമാണ് അനുവദിച്ചിട്ടുള്ളതെന്നു രേഖപ്പെടുത്തിയിരിക്കും. ആയുധപ്പുര സൂക്ഷിപ്പുകാരന്‍ ഈ കാര്‍ഡ് നോക്കിയാണ് ഓരോരുത്തര്‍ക്കും തോക്കുകളോ മറ്റ് വെടിക്കോപ്പുകളോ അനുവദിക്കുക. ആയുധം നല്‍കുമ്പോള്‍ റൈഫിള്‍ കാര്‍ഡ് വാങ്ങിവയ്ക്കും. ആയുധം തിരിച്ചേല്‍പ്പിക്കുമ്പോള്‍ മാത്രമാണ് കാര്‍ഡ് തിരിച്ചുകിട്ടുക. ആയുധം നല്‍കുന്നത് ലെഡ്ജറില്‍ രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യും. ചില ആയുധപ്പുരകളില്‍ ബാര്‍ കോഡ് ഉപയോഗിച്ചും ഇതു ചെയ്യുന്നുണ്ട്. 

ആയുധസംഭരണ ശാല തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ആയുധങ്ങളുടെ സ്‌റ്റോക്ക് രേഖപ്പെടുത്തും. മാസാമാസം ഓഡിറ്റിങ്ങും ഉണ്ടാവും. ഏതെങ്കിലും ഒന്നു നഷ്ടമായെന്നു കണ്ടാല്‍ ആ സൈനിക താവളം തന്നെ അടച്ചിട്ട് അന്വേഷണം നടത്തും. 

എത്ര സന്നാഹത്തോടെ അന്വേഷിച്ചിട്ടും വര്‍ഷങ്ങള്‍ക്കു മുമ്പേ കാണാതായ തോക്കുകള്‍ ഇനിയും കണ്ടെത്താത്ത സംഭവങ്ങളും അമേരിക്കയുടെ സൈനിക ചരിത്രത്തിലുണ്ട്; പെന്റഗണ്‍ അതു നിഷേധിക്കുന്നുണ്ടെങ്കിലും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com