കടല്‍ത്തീരത്ത് അപൂര്‍വ്വ വസ്തു, നാട്ടുകാരെ കാണിച്ചപ്പോള്‍ 49കാരി ഞെട്ടി; കോടികളുടെ ഭാഗ്യം തിമിംഗല ഛര്‍ദിയുടെ രൂപത്തില്‍ 

6 കിലോയിലധികം വരുന്ന ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ഒന്നരക്കോടിയിലധികം വിലവരുമെന്നാണ് കണക്കാക്കുന്നത്
കടലില്‍ നിന്ന് ലഭിച്ച ആമ്പര്‍ഗ്രിസുമായി 49കാരി
കടലില്‍ നിന്ന് ലഭിച്ച ആമ്പര്‍ഗ്രിസുമായി 49കാരി

ടല്‍ത്തീരത്തുകൂടി നടന്നുപോകുമ്പോള്‍ 49കാരിയായ സിരിപോണ്‍ നിയാമ്രിന്‍ ഒരിക്കലും കരുതി കാണില്ല വരാനിരിക്കുന്നത് കോടികളുടെ ഭാഗ്യമാണ്. അസാധാരണമായി കണ്ട വസ്തു, എന്താണ് എന്ന് അറിയാന്‍ സിരിപോണ്‍ വീട്ടിലേക്ക് കൊണ്ടുപോയി. നാട്ടുകാരോട് ചോദിച്ചപ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത് തിമിംഗല ഛര്‍ദ്ദിയുടെ രൂപത്തിലാണെന്ന് തിരിച്ചറിഞ്ഞത്.

തായ്‌ലന്‍ഡിലാണ് സംഭവം.നാഖോണ്‍ സി തമ്മാരത് പ്രവിശ്യയിലെ വീടിനു സമീപമുള്ള കടല്‍ത്തീരത്തുകൂടി നടക്കുന്നതിനിടയിലാണ് സിരിപോണിന് ആമ്പര്‍ഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദ്ദി ലഭിച്ചത്. 6 കിലോയിലധികം വരുന്ന ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ഒന്നരക്കോടിയിലധികം വിലവരുമെന്നാണ് കണക്കാക്കുന്നത്. 

ഫെബ്രുവരി 23 ന് കടല്‍ത്തീരത്തേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് സിരിപോണിനെ ഭാഗ്യം കടാക്ഷിച്ചത്. തീരത്തടിഞ്ഞിരിക്കുന്ന വലിയ വസ്തു കണ്ണില്‍പ്പെടുകയായിരുന്നു. അടുത്തു ചെന്നു പരിശോധിച്ചപ്പോള്‍ പ്രത്യേകതയുള്ള വസ്തുവാണെന്നു തോന്നി. അതുമായി വീട്ടിലെത്തിയ സിരിപോണ്‍ കിട്ടിയ വസ്തു അയല്‍ക്കാരെ കാണിച്ചു. ഇവരാണ് വിലപിടിപ്പുള്ള ആമ്പര്‍ഗ്രിസ് ആണിതെന്ന് വ്യക്തമാക്കിയത്. 

സംശയനിവാരണത്തിനായി തീയുടെ സമീപത്തു കൊണ്ടുവന്നപ്പോള്‍ ഇതുരുകുന്നതായും കണ്ടെത്തി.  കിട്ടിയത് ആമ്പര്‍ഗ്രിസ് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വിദഗ്ധര്‍ പരിശോധനയ്‌ക്കെത്തുന്നതും കാത്തിരിക്കുകയാണ് സിരിപോണ്‍. അമൂല്യമായ ആമ്പര്‍ഗ്രിസ് തന്നെയാണിതെന്ന് ഉറപ്പിച്ചിട്ട് വേണം ആവശ്യക്കാരെ കണ്ടെത്താന്‍. ഏകദേശം രണ്ട് കോടിക്കടുത്ത് വില ലഭിക്കുമെന്നാണ് നിഗമനം. കിട്ടുന്ന തുക ഉപയോഗിച്ച് സമൂഹത്തിനു വേണ്ടി സഹായം ചെയ്യണമെന്നാണ് തീരുമാനമെന്നും സിരിപോണ്‍ വ്യക്തമാക്കി.

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്.1.8  കോടിയോളം രൂപയാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com