തത്സമയ പരിപാടിക്കിടെ സ്റ്റുഡിയോ സെറ്റ് തകര്‍ന്നുവീണു; മാധ്യമപ്രവര്‍ത്തകന്‍ മുഖമടിച്ച് ഡെസ്‌ക്കിലേക്ക്- വീഡിയോ

ഇഎസ്പിന്‍ കൊളംബിയ ജേര്‍ണലിസ്റ്റ് കാര്‍ലോസ് ഓര്‍ഡസിനാണ് അപകടത്തില്‍ പരിക്കേറ്റത്‌
തത്സമയ പരിപാടിക്കിടെ സ്റ്റുഡിയോ സെറ്റ് തകര്‍ന്നുവീഴുന്നു
തത്സമയ പരിപാടിക്കിടെ സ്റ്റുഡിയോ സെറ്റ് തകര്‍ന്നുവീഴുന്നു

ചാനലിലെ തത്സമയ പരിപാടിക്കിടെ സ്റ്റുഡിയോ സെറ്റിന്റെ ഒരു ഭാഗം ചര്‍ച്ച നടത്തിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകന്റെ ശരീരത്തിലേക്ക് വീണു. 
ഇഎസ്പിന്‍ കൊളംബിയ ജേര്‍ണലിസ്റ്റ് കാര്‍ലോസ് ഓര്‍ഡസിനാണ് അപകടത്തില്‍ പരിക്കേറ്റത്‌. ഒന്നിലേറെ അതിഥികള്‍ പങ്കെടുക്കുന്ന ചര്‍ച്ചക്കിടെയായിരുന്നു അപകടം. 

സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ വലിയ സ്‌ക്രീന്‍ തകര്‍ന്ന് കാര്‍ലോസിന്റെ മുതുകിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ മുന്നിലെ ഡെസ്‌ക്കിലേക്ക് ഇദ്ദേഹം മുഖമടിച്ച് വീഴുന്നതും കാണാം. അപകടത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

തത്സമയം ഉണ്ടായ അപകടത്തില്‍ അമ്പരന്നു പോയ അവതാരകന്‍ ഇടവേള എടുക്കുന്നതും വിഡിയോയില്‍ കാണാം.  അപകടത്തില്‍ കാര്‍ലോസിന്റെ മൂക്കിന് ചെറിയ പരുക്ക് മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com