എവർ ഗിവൺ ചലിച്ചുതുടങ്ങി, സൂയസ് കനാലിൽ തടസ്സം നീങ്ങുന്നു 

കനാലിലെ തടസ്സം നീങ്ങുന്നതായി കപ്പൽ കമ്പനി അറിയിച്ചു
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

കയ്റോ: സൂയസ് കനാലിലെ തടസ്സം നീക്കി ഭീമൻ ചരക്കുകപ്പൽ എവർ ഗിവൺ ചലിച്ചുതുടങ്ങിയതായി റിപ്പോർട്ട്. കപ്പൽ കുടുങ്ങിക്കിടന്ന ഭാ​ഗത്തെ മണ്ണ് ട​ഗ് ബോട്ടുകൾ ഉപയോ​ഗിച്ച് മാറ്റിയാണ് കപ്പൽ നീക്കാൻ തുടങ്ങിയത്. കനാലിലെ തടസ്സം നീങ്ങുന്നതായി കപ്പൽ കമ്പനി അറിയിച്ചു. 14 ടഗ്ഗുകളാണ് ഇപ്പോൾ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 18 മീറ്റർ ആഴത്തിൽ 27,000 ഘനമീറ്റർ മണ്ണ് ഇതിനകം നീക്കം ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിങ് നടത്തിയിരുന്നു. എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയിൽ കനാലിൽ കുടുങ്ങിയത്. ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. ‌

369 ചരക്കുകപ്പലുകളാണു കനാൽ കടക്കാൻ കാത്തുകിടക്കുന്നത്. കുടുങ്ങിയ കപ്പലുകൾക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സൂയസ് കനാൽ അതോറിറ്റി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com