കഴിക്കാനായി 164 രൂപയ്ക്ക് ഒച്ചിനെ വാങ്ങി, മുറിച്ചപ്പോള്‍ കോടികളുടെ നിധി; യുവതിയുടെ ഭാഗ്യ കഥ 

 ഒച്ചുകളുടെ ഷെല്ലിനുള്ളില്‍ ഒരു ഓറഞ്ച് നിറത്തിലുള്ള വസ്തുവാണ് കണ്ടെത്തിയത്
ഒച്ചിന്റെ ഉള്ളില്‍ നിന്ന് കണ്ടെടുത്ത മൂല്യമേറിയ പവിഴം
ഒച്ചിന്റെ ഉള്ളില്‍ നിന്ന് കണ്ടെടുത്ത മൂല്യമേറിയ പവിഴം

ഭാഗ്യം ഏതുവഴിയാണ് വരിക എന്നുപറയാന്‍ സാധിക്കില്ല. അത്തരത്തില്‍ ഒച്ചിന്റെ രൂപത്തില്‍ ഭാഗ്യം തേടി എത്തിയിരിക്കുകയാണ് തായ്‌ലന്റ് യുവതിക്ക്.164 രൂപ വിലമതിക്കുന്ന കടല്‍വിഭവം വാങ്ങിയ തായ്‌ലന്റ് യുവതിക്ക് ലഭിച്ചത് വലിയ നിധിയാണ്.

കൊചാക്കോണ്‍ തായ്‌ലന്‍ഡിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് 164 രൂപ നല്‍കി അത്താഴത്തിനായി വാങ്ങിയ ഒച്ചുകള്‍ മുറിക്കുമ്പോള്‍ ലഭിച്ചത് കോടിക്കണക്കിന് മൂല്യമുള്ള പവിഴം.  ഒച്ചുകളുടെ ഷെല്ലിനുള്ളില്‍ ഒരു ഓറഞ്ച് നിറത്തിലുള്ള വസ്തുവാണ് കണ്ടെത്തിയത്. 

ആദ്യം അതൊരു കല്ലാണെന്നാണ് അവള്‍ കരുതിയത്. എന്നാല്‍ തനിക്ക് ലഭിച്ചിരിക്കുന്നത് 1.5 സെന്റി മീറ്റര്‍ വ്യാസമുള്ള ആറ് ഗ്രാം ഭാരം വരുന്ന മെലോ പേള്‍ എന്ന പ്രത്യേകതരം പവിഴമാണെന്ന് പിന്നീട് കൊചാക്കോണ്‍ തിരിച്ചറിയുകയായിരുന്നു. 

അടുത്തിടെ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കൊചാക്കോണിന്റെ അമ്മ. കൂടാതെ ക്യാന്‍സറിനും ചികിത്സയിലാണ് അവര്‍. കൊചാക്കോണിന്റെ അമ്മയ്ക്ക് 17 ലക്ഷത്തോളം ആശുപത്രിയില്‍ ചികിത്സാ ചെലവ് ഇനത്തില്‍ കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു. അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ഈ പവിഴം സഹായിച്ചേക്കുമെന്നാണ് കൊചാകോണ്‍ പറയുന്നത്. ഇപ്പോള്‍ ഇതാണ് തങ്ങളുടെ ഏക പ്രതീക്ഷയെന്നും അവര്‍ പറയുന്നു.

തനിക്ക് ലഭിച്ച വസ്തു കൊചാക്കോണ്‍ അമ്മയെ കാണിച്ചപ്പോള്‍ അവരാണ് അതൊരു മെലോ പേള്‍ ആണെന്നും ഇത്തരത്തില്‍ ഒരെണ്ണം വിറ്റ് ഭാഗ്യവാനായ മല്‍സ്യത്തൊഴിലാളിയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും പറഞ്ഞത്. മാര്‍ച്ച് 18 ന്, തനിക്ക് ആവശ്യമായ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൊചാക്കോണ്‍ മെലോ പേള്‍ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വില്‍പ്പനക്ക് വെച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com