ബിൽ ഗേറ്റ്‌സ് പെണ്ണുപിടിയൻ, നഗ്ന പാർട്ടികൾ നടത്തി; വിവാദ വെളിപ്പെടുത്തൽ 

ബിൽ​ഗേറ്റ്സിന്റെ ചെറുപ്പകാലത്തെക്കുറിച്ച് ജീവചരിത്രകാരൻ ജെയിംസ് വാലസിന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്
ബിൽ ഗേറ്റ്സ്/ഫയല്‍ ചിത്രം
ബിൽ ഗേറ്റ്സ്/ഫയല്‍ ചിത്രം

മൈക്രോസോഫ്റ്റ് സ്ഥാപകൻ  ബിൽ ഗേറ്റ്‌സും മെലിൻഡയും വിവാഹബന്ധം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ചതോടെ ഇരുവരും വർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.  27 വർഷത്തെ ദാമ്പത്യവും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളുമെല്ലാം സജീവ ചർച്ചയായി. ഇപ്പോഴിതാ ബിൽ​ഗേറ്റ്സിന്റെ ചെറുപ്പകാലത്തെക്കുറിച്ച് ജീവചരിത്രകാരൻ ജെയിംസ് വാലസിന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. 

ചെറുപ്പത്തിൽ ബിൽ ​ഗേറ്റ്സ് ന​ഗ്ന പാർട്ടികൾ സംഘടിപ്പിച്ചിരുന്നെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകനെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയ ജെയിംസ് വാലസിന്റെ വെളിപ്പെടുത്തൽ. ഒരു കമ്പ്യൂട്ടർ ബുദ്ധിജീവി എന്നതിനപ്പുറം വ്യത്യസ്തമായൊരു ജീവിതശൈലി അക്കാലത്ത് ​ഗേറ്റ്സിന് ഉണ്ടായിരുന്നെന്നാണ് വാലസ് പറയുന്നത്. ചില വമ്പൻ പാർട്ടികളിൽ തുണിയുരിഞ്ഞു നൃത്തം ചെയ്യുന്ന സ്ത്രീകളെ ​ഗേറ്റ്സ് അവതരിപ്പിക്കാറുണ്ടെന്നാണ് അദ്ദേഹം ഡെയിലി മെയിലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. 

ബിൽ ഗേറ്റ്സിനെക്കുറിച്ചുള്ള 'ഓവർഡ്രൈവ്: ബിൽ ഗേറ്റ്സ് ആൻഡ് ദി റേസ് ടു കൺട്രേൾ സൈബർസ്പേസ്’ എന്ന പുസ്തകത്തിൽ വാഷിംഗ്ടണിലെ ലോറേൽഹർസ്റ്റ് വീട്ടിൽ നടക്കാറുണ്ടായിരുന്ന ഈ നഗ്നത പാർട്ടികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ആദ്യകാല സംഘത്തിലെ പല ചെറുപ്പക്കാരും അവരുടെ ചില പാർട്ടികളെ മുതലാളിക്കായി നഗ്നത പാർട്ടികളാക്കി മാറ്റിയിരുന്നെന്നും വാലസ് പറഞ്ഞു. 

1988ൽ മെലിൻഡയുമായി ബന്ധമുണ്ടായിരുന്ന കാലത്തും നഗരത്തിന് പുറത്തെ ബിസിനസ് ആവശ്യങ്ങൾക്കിടയിൽ ഗേറ്റ്സ് ഇത്തരം വിനോദങ്ങൾ ആവർത്തിച്ചിരുന്നു. ബിൽഗേറ്റ്‌സിനെ പെണ്ണുപിടിയൻ എന്നാണ് വാലസ് വിശേഷിപ്പിക്കുന്നത്. ​ഗേറ്റ്സിന്റെ ഈ താത്പര്യം മെലിൻഡയ്ക്ക് അറിയാമായിരുന്നു.  ഇത് അവരുടെ ബന്ധത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ ഒരു ഘട്ടത്തിൽ ഇവർ വേർപിരിഞ്ഞെന്നും പിന്നീട് 1992ൽ കൂടുതൽ അടുത്തുകൊണ്ട് വീണ്ടും ഒന്നിച്ചെന്നും  വാലസ് പറയുന്നു. 

പല മാധ്യമങ്ങൾക്കും ബിൽ​ഗേറ്റ്സിന്റെ ഇത്തരം നിശാപാർട്ടികളെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും മൈക്രോസോഫ്റ്റിന്റെ വളർന്നു വരുന്ന ഐടി സാമ്രാജ്യത്തിൽ നിന്നുള്ള പുതിയ ബിസിനസ് വാർത്തകൾ ഇടതടവില്ലാതെ ലഭിക്കുന്നതിനു വേണ്ടി പലതും വർത്തയാക്കാൻ അവർ തയ്യാറായിരുന്നില്ലെന്നാണ് വാലസ് പറയുന്നത്. മെലിൻഡയുമായി വേർപിരിഞ്ഞ സാഹചര്യത്തിൽ വീണ്ടും ഇത്തരം പാർട്ടികളിലേക്ക് ഗേറ്റ്സ് കടക്കുമെന്ന് വിശ്വസിക്കുന്നതായും വാലസ് കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com