അമേരിക്കക്കാരുടെ ഇന്റര്‍നെറ്റ് ബില്‍ സര്‍ക്കാര്‍ നല്‍കും, ഓരോ മാസവും തുക അക്കൗണ്ടിലേക്ക്

കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങുമായി അമേരിക്കന്‍ സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്:  കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങുമായി അമേരിക്കന്‍ സര്‍ക്കാര്‍. മഹാമാരിക്കിടയിലും ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാകാന്‍ ഇന്റര്‍നെറ്റ് ബില്ലിന്റെ ഒരു തുക നല്‍കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്ന് ജനതയെ കരകയറ്റുന്നതിന് അമേരിക്ക അടിയന്തര പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. പ്രതിമാസ ഇന്റര്‍നെറ്റ് ബില്ല് ഇനത്തില്‍ ഓരോ പൗരനും 50 ഡോളര്‍ വീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വരുന്ന മാസങ്ങളിലും സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷിക്കാവുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷകണക്കിന് ജനങ്ങള്‍ക്ക് പദ്ധതി പ്രയോജനം ലഭിക്കുമെന്ന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ അറിയിച്ചു.

നിലവില്‍ ജനങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി 90,000 കോടി ഡോളറിന്റെ അടിയന്തര പദ്ധതിയാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇതില്‍ നിന്ന് 320 കോടി ഡോളറാണ് ഇന്റര്‍നെറ്റ് പദ്ധതിക്കായി നീക്കിവെച്ചത്. ഫുഡ് സ്റ്റാമ്പ് വാങ്ങുന്നവര്‍, മഹാമാരിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായുള്ള കുട്ടികള്‍ തുടങ്ങി സാമ്പത്തിക പരാധീനതകള്‍ നേരിടുന്ന കുടുംബങ്ങളാണ് മുഖ്യ ഗുണഭോക്താക്കള്‍.

ആദിവാസി മേഖലയില്‍ ജീവിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ബില്ലിന്മേല്‍ പ്രതിമാസം 75 ഡോളര്‍ വരെ അനുവദിക്കും. ഡെസ്‌ക് ടോപ്പ്, ലാപ്പ്‌ടോപ്പ്, ടാബ് ലെറ്റ് എന്നിവയ്ക്ക് നൂറ് ഡോളര്‍ വരെ പണം തിരികെ നല്‍കുമെന്നും അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com