കഴുത്തില്‍ കുരുങ്ങിയ ടയറുമായി കാട്ടിലൂടെ മാന്‍ അലഞ്ഞത് രണ്ടുവര്‍ഷം, അവസാനം മോചനം- വീഡിയോ 

യുഎസിലെ കൊളറാഡോയിലെ വന്യജീവി സംരക്ഷണ പ്രവര്‍ത്തകരാണ് എല്‍ക് വിഭാഗത്തില്‍ പെട്ട മാനിനെ രക്ഷപ്പെടുത്തിയത്
കഴുത്തില്‍ കുരുങ്ങിയ ടയറുമായി മാന്‍
കഴുത്തില്‍ കുരുങ്ങിയ ടയറുമായി മാന്‍

രണ്ട് വര്‍ഷമായി കഴുത്തില്‍ കുരുങ്ങിക്കിടക്കുന്ന ടയറുമായി കാട്ടിലൂടെ അലഞ്ഞ  മാനിന് ഒടുവില്‍ മോചനം. യുഎസിലെ കൊളറാഡോയിലെ വന്യജീവി സംരക്ഷണ പ്രവര്‍ത്തകരാണ് എല്‍ക് വിഭാഗത്തില്‍ പെട്ട മാനിനെ രക്ഷപ്പെടുത്തിയത്. 

ശനിയാഴ്ച ഡെന്‍വറിലെ പൈന്‍ ജങ്ഷനു സമീപം കണ്ടെത്തിയ മാനിനെ മയക്കുവെടി വച്ചതിനു ശേഷമാണ് അതിന്റെ കഴുത്തില്‍ കുടുങ്ങിയ ടയര്‍ നീക്കം ചെയ്തത്. കയര്‍കെട്ടിയാണ് ഉദ്യോഗസ്ഥര്‍ ടയര്‍ എടുത്തു മാറ്റിയത്. മാനിന്റെ വലിയ കൊമ്പുകളുടെ ശിഖരം മുറിച്ച ശേഷമാണ് ടയര്‍ മാനിന്റെ കഴുത്തില്‍ നിന്നും അഴിച്ചു മാറ്റിയത്. ഇതിന്റെ വിഡിയോയും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്. സ്‌കോട്ട് മര്‍ഡോക്ക്, ഡോവ്‌സണ്‍ സ്വാന്‍സണ്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് മാനിനെ രക്ഷിച്ചത്.

 ഇത് നാലാം തവണയാണ് വന്യജീവി സംരക്ഷകര്‍ ഈ മാനിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അപ്പോഴൊക്കെയും മാന്‍ ഓടിമറയുകയായിരുന്നു.  2019 ലെ ജനസംഖ്യ സര്‍വേയുടെ ഭാഗമായാണ് ഈ മാന്‍ ആദ്യമായി ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com